സാമൂഹ്യനാടകം 'മഴവില്ല് പൂക്കുന്ന ആകാശം' നവംബര്‍ ഏഴിന്
Wednesday, November 4, 2015 8:51 AM IST
കോറല്‍ സ്പ്രിംഗ്സ് (ഫ്ളോറിഡ): മാര്‍ഗേറ്റ് സെന്റ് ലൂക്സ് മാര്‍ത്തോമ ഇടവകയുടെ ധനശേഖരണാര്‍ഥം ന്യൂജേഴ്സി ഫൈന്‍ ആര്‍ട്സ് മലയാളത്തിന്റെ 'മഴവില്ല് പൂക്കുന്ന ആകാശം' എന്ന സാമൂഹ്യ സംഗീത നാടക അവതരണവുമായി ബന്ധപ്പെട്ട് സജീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

നവംബര്‍ ഏഴിനു (ശനി) വൈകുന്നേരം 6.30നു കോറല്‍ സ്പ്രിംഗ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണു നാടകം അരങ്ങേറുക.

വാര്‍ധക്യ വിഹ്വലതകളുടെ കഥാതന്തുവിലൂന്നി വികസിക്കുന്ന ഒരു ദൃശ്യകാവ്യമാണ് മഴവില്ല് പൂക്കുന്ന ആകാശം. പ്രായമായ മാതാപിതാക്കള്‍ ഭാരമാണെന്നു വിശ്വസിക്കുന്ന ന്യൂജനറേഷന്‍ ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്ന നിമിഷങ്ങള്‍. ഇതിനിടയിലും സത്യവും നീതിയും വിജയകിരീടമണിയുന്ന മുഹൂര്‍ത്തങ്ങള്‍. എല്ലാ അമേരിക്കന്‍ മലയാളികളും കാണേണ്ടതാണ് ഈ നടകമെന്നു സംവിധായകന്‍ റെഞ്ചി കൊച്ചുമ്മന്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രശസ്ത നാടകരചയിതാവ് ഫ്രാന്‍സിസ് ടി. മാവേലിക്കരയുടേതാണ് ഇതിവൃത്തവും സംഭാഷണവും.

മഴവില്ല് പൂക്കുന്ന ആകാശത്തില്‍ ജോസ് കാഞ്ഞിരപ്പള്ളി, സജിനി സഖറിയ, സണ്ണി റാന്നി, റോയി മാത്യു, ടിനോ തോമസ്, മോളി ജേക്കബ്, സാമുവല്‍ പി. ഏബ്രഹാം, റെഞ്ചി കൊച്ചുമ്മന്‍, സജിനി സഖറിയ, മോളി ജേക്കബ്, അഞ്ജലി ഫ്രാന്‍സിസ് ആലുങ്കല്‍, ജോര്‍ജ് തുമ്പയില്‍ എന്നിവരാണ് അഭിനേതാക്കള്‍.

രണ്േടകാല്‍ മണിക്കൂറുള്ള നാടകത്തിനു മുമ്പ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ബൈബിള്‍ ചിത്രീകരണവും ഉണ്ട്. ഉത്പത്തി 16-ാം അധ്യായത്തെ ആസ്പദമാക്കിയുള്ള സാറായുടെ ദാസി-ഹാഗാര്‍ എന്ന നൃത്ത ശില്‍പ്പത്തില്‍ പ്രശസ്ത നൃത്താധ്യാപിക രശ്മി സോമന്റെ ഡാന്‍സ് സ്കൂളില്‍നിന്നുള്ള കാലാകാരികളും പങ്കെടുക്കും. സംവിധാനവും രചനയും പി.ടി. ചാക്കോ നിര്‍വഹിക്കുന്നു.

വിവരങ്ങള്‍ക്ക്: റവ. ബിനു തോമസ് (വികാരി), ബേസില്‍ തോമസ് (സെക്രട്ടറി) 561 312 1391, ജോര്‍ജ് സാമുവല്‍ 303 478 3652, സാറ മാത്യു 954 610 7128, ഷീല ജോസ് 954 643 4214, ഷിബു ജോസഫ് 954 254 1947.