ഇന്റര്‍നാഷണല്‍ മലയാളി സ്റുഡന്റസ് അസോസിയേഷന്‍ കാനഡ രൂപവത്കരിച്ചു
Wednesday, November 4, 2015 8:50 AM IST
ടൊറേന്റോ: കാനഡയിലെ വിവിധ കോളജുകളിലെ വിദേശ മലയാളി വിദ്യാര്‍ഥികളുടെ കൂട്ടായ്മ ആയ ഇന്റര്‍നാഷണല്‍ മലയാളി സ്റുഡന്റ്സ് അസോസിയേഷനു (കങടഅ) രൂപം നല്‍കി. നവംബര്‍ ഒന്നിനു (ഞായര്‍) സ്കാര്‍ബറോവിലുള്ള കൈരളി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്റെ

ഔദ്യോഗിക ഉദ്ഘാടനം ഇന്തോ- അമേരിക്കന്‍ പ്രസ് ക്ളബ് പ്രസിഡന്റ് ജയശങ്കര്‍ പിള്ള നിര്‍വഹിച്ചു. ചടങ്ങില്‍ ഡൌണ്‍ ടൌണ്‍ മലയാളി സമാജം പ്രസിഡന്റ് ആശംസകള്‍ നേര്‍ന്നു. വിവിധ കോളജുകളില്‍നിന്നുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും വിദ്യാര്‍ഥികളും ചടങ്ങില്‍ സംബന്ധിച്ചു.

ഇന്റര്‍നാഷണല്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങളെ പറ്റി വിശദമായ ചര്‍ച്ച നടത്തി. പഠനശേഷം സ്റ്റേ ബാക്ക്, പിആര്‍ ജോലി എന്നീ മേഖലകളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ വളരെ വലുതാണെന്നും കോളജില്‍നിന്നു പഠനം പൂര്‍ത്തിയാക്കിയതിനുശേഷം കുട്ടികള്‍ തമ്മിലുള്ള നെറ്റ്വര്‍ക്കിംഗ് ശക്തി പ്പെടുത്താനും യോഗം തീരുമാനിച്ചു. കല കായിക മേഖലയിലും കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദികള്‍ ഒരുക്കാനും യോഗത്തില്‍ തീരുമാനമായി.

പുതുതായി വരുന്ന കുട്ടികളുടെ അഡ്മിഷന്‍ സംബന്ധമായ പ്രശ്നങ്ങള്‍ സംഘടനയുടെ പ്രതിനിധികള്‍ ഇടപെട്ടു സുഗമമായി ചെയ്തുകൊടുക്കുവാനും അവര്‍ക്കു വേണ്ടുന്ന പാര്‍ട്ട്ടൈം ജോലി കണ്െടത്തുന്നതിനു സഹായിക്കാനും സംഘടന വാഗ്ദാനം ചെയ്തു.

ലംറ്റന്‍, കൊനസ്ട, സെന്റ്നിയല്‍,സേനക, ഷെരിട്ടന്‍, കേംബ്രിഡ്ജ്, ഹംബര്‍ എന്നീ കോളജുകളിലെ വിദ്യാര്‍ഥികളുടെ പ്രതി നിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്. സംഘടനയുടെ പ്രസിഡന്റ് ജോര്‍ജ് സ്വാഗതവും സെക്രട്ടറി രാഹുല്‍, ജെറിന്‍, സാമുവല്‍ ശ്യാം എന്നിവര്‍ നന്ദിയും പറഞ്ഞു.