കേളി ഫൂട്ബോള്‍ ടൂര്‍ണമെന്റ്; വെള്ളിയാഴ്ച മൂന്നു മത്സരങ്ങള്‍
Wednesday, November 4, 2015 8:49 AM IST
റിയാദ്: റിയാദ് വില്ലാസ് വിന്നേഴ്സ് കപ്പിനും അല്‍മദീന റണ്ണര്‍-അപ്പ് ട്രോഫിക്കും വേണ്ടി നസ്റിയ അല്‍ ആസിമ ഇന്റര്‍നാഷണല്‍ സ്റേഡിയത്തില്‍ നടന്നുവരുന്ന എട്ടാമത് കേളി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അഞ്ചാമത്തെ ആഴ്ചയായ വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ഐബിടെക് ലാന്റേണ്‍ എഫ്സിയും ഷിഫ അല്‍ജസീറ പോളിക്ളിനിക്ക് അസീസിയ സോക്കറും 6.30 നു ചാലിയാര്‍ റെയിന്‍ബോ സോക്കറും ഒബയാര്‍ ട്രാവല്‍സ് ഒബയാര്‍ എഫ്സിയും മാറ്റുരയ്ക്കും.

ഉച്ചകഴിഞ്ഞു 3.30നു നടക്കുന്ന നാലാമത് ലുലു കപ്പ് കേളി ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാമത്തെ മത്സരത്തില്‍ യാര ഇന്റര്‍നാഷണല്‍ സ്കൂളും അല്‍അലിയ ഇന്റര്‍നാഷണല്‍ സ്കൂളും ഏറ്റുമുട്ടും.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍