ഡാളസില്‍ ഫാ. വര്‍ഗീസ് കരിപ്പേരിക്കു സ്വീകരണം നവംബര്‍ നാലിന്
Wednesday, November 4, 2015 8:07 AM IST
ഡാളസ്: സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിന്റെ ജനക്ഷേമ പദ്ധതികളില്‍ ഒന്നായ സാരഥി പ്രോജക്ടിന്റെ സ്ഥാപകനും ഡയറക്ടറും പ്രിസണ്‍ മിനിസ്ട്രി ഓഫ് ഇന്ത്യ നാഷണല്‍ കോ-ഓര്‍ഡിനേറ്ററും ജയില്‍ വിമോചിതരായ തടവുകാരുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യുന്ന ഫാ. വര്‍ഗീസ് കരിപ്പേരിക്കു പ്രവാസി മലയാളി ഫെഡറേഷനും മറ്റു സാമൂഹിക, സാംസ്കാരിക സംഘടനകളുമായി സഹകരിച്ച് സ്വീകരണം നല്‍കുന്നു.

നവംബര്‍ നാലിനു (ബുധന്‍) വൈകുന്നേരം ആറിനു ഗാര്‍ലന്റ് ബെല്‍റ്റ് ലയിനിലുള്ള ഇന്ത്യ ഗാര്‍ഡന്‍സ് റസ്ററന്റിലാണു സമ്മേളനം.

ഫാ. വര്‍ഗീസ് കരിപ്പേരിയുടെ പ്രഭാഷണം കേള്‍ക്കുന്നതിനും അദ്ദേഹത്തെ ആദരിക്കുന്നതിനും ഏവരുടെയും സാന്നിധ്യം സ്വാഗതം ചെയ്യുന്നതായി പിഎംഎഫ് ഡാളസ് ഫോര്‍ട്ട്വര്‍ത്ത് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: തോമസ് രാജന്‍ 214 287 3135, സിജു വി. ജോര്‍ജ് 214 282 7458.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി