ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബ് കാനഡ കേരളപ്പിറവി ദിനം ആചരിച്ചു
Wednesday, November 4, 2015 8:07 AM IST
മിസിസൌഗ: ഇന്തോ- അമേരിക്കന്‍ പ്രസ് ക്ളബ് കാനഡ നവംബര്‍ ഒന്നിനു (ഞായര്‍) കേരളപ്പിറവി ദിനം ആചരിച്ചു. മിസിസൌഗയിലുള്ള പ്രസ് ക്ളബ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാനഡയിലെ വിവിധ റീജണുകളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ചു. എന്റെ കേരളം, സ്വതന്ത്ര ഇന്ത്യയിലെ സ്വാതന്ത്യ്ര പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ചയും സംഘടിപ്പിച്ചു.

സ്വാതന്ത്യ്ര ലഭ്യതയ്ക്കുശേഷം കേരളത്തിലും ഇന്ത്യയിലും ഉണ്ടായ രാഷ്ട്രീയ സാമൂഹിക മാറ്റങ്ങള്‍ ഇന്നു വ്യക്തി സ്വാതന്ത്യ്രത്തിനു നേരേ ഉയര്‍ത്തുന്ന പ്രശ്നങ്ങളെപറ്റി കഅജഇ പ്രസിഡന്റ് ജയശങ്കര്‍ വിശദീകരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ ഇന്ത്യയിലെ സ്ത്രീകള്‍ ഇപ്പോഴും തരം തിരിവിലൂടെ മാത്രം കാണപ്പെടുന്നു എന്നു തുറന്നടിച്ചു.

പൊതുവെ ഇന്ത്യയിലെയും കേരളത്തിലെയും സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങളെപ്പറ്റി തുറന്ന ചര്‍ച്ചയും സമീപനവും എല്ലാ അംഗങ്ങളും പ്രകടമാക്കി. പൊതു ജനങ്ങള്‍ക്കു ഹാനികരമാകുന്ന എല്ലാ പ്രവൃത്തികള്‍ക്കും പ്രസ്താവനകള്‍ക്കും എതിരേ ജനങ്ങള്‍ ബോധവാന്മാര്‍ ആകുകയും ഫെസ് ബുക്കു പോലുള്ള മാധ്യമങ്ങളെ പ്രതികാരങ്ങളുടെ പടത്താവളങ്ങള്‍ ആക്കണമെന്നും എല്ലാവരും അഭിപ്രായപ്പെട്ടു. ഓരോ പൌരനും ഓരോ മാധ്യമ പ്രവര്‍ത്തകന്‍ ആകണം. അഭിപ്രായങ്ങള്‍ തുറന്നു പറയാനും പ്രകടിപ്പിക്കാനും സന്നദ്ധമാകണം എന്ന പൊതു അഭിപ്രായത്തോടെ ചര്‍ച്ചകള്‍ സമാപിച്ചു.

ചര്‍ച്ചയില്‍ ജയ് ഹിന്ദ് വാര്‍ത്താ മാനജിംഗ് എഡിറ്റര്‍ ആഷലി ജോസഫ്, ജയ്സണ്‍ മാത്യു വെബ് മലയാളി, ആനി കോശി, ജാസ് എഫ്എം, വിജയ് സേതു മാധവ്, മധുര ഗീതം എഫ്എം, ബാലു മേനോന്‍, ഫ്രണ്ട്സ് ഓഫ് ഗുരുവായൂരപ്പന്‍ ക്ഷേത്രം, ത്യാഗരാജന്‍, കനേഡിയന്‍ കണക്ഷന്‍സ്, ജയശങ്കര്‍, അമിത, ബൈജു, തമ്പാനൂര്‍ മോഹന്‍ (ഇന്തോ-അമേരിക്കന്‍ പ്രസ്ക്ളബ്) എന്നിവര്‍ സജീവമായി പങ്കെടുത്തു.

ചടങ്ങില്‍ 2015 ലെ ഏറ്റവും നല്ല ലേഖനത്തിനുള്ള ഇന്തോ-അമേരികന്‍ പ്രസ് ക്ളബ് അവാര്‍ഡ് ജയ്സണ്‍ മാത്യുവിനു നല്‍കി ആദരിച്ചു.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള