ഷിക്കാഗോ സെന്റ് മേരീസില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ആചരിച്ചു
Wednesday, November 4, 2015 8:07 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ആചരിച്ചു.

ക്ളാസ് റൂം ടീച്ചിംഗിന്റെ ഭാഗമായി വിശുദ്ധരുടെ ജീവിതത്തെപ്പറ്റിയുള്ള പഠനങ്ങള്‍ നടന്നു. തുടര്‍ന്നു മതബോധന സ്കൂളില്‍നിന്നു ദേവാലയത്തിലേക്കു നടന്ന റാലിയില്‍ കുട്ടികള്‍ വിശുദ്ധരുടെ വേഷമണിഞ്ഞും പ്ളക്കാര്‍ഡുകളുമേന്തി പങ്കെടുത്തു. ദേവാലയത്തില്‍ കുട്ടികള്‍ വിശുദ്ധരുടെ ജീവിതമാതൃക പിന്തുടര്‍ന്നുകൊള്ളാമെന്നു പ്രതിജ്ഞ എടുത്തു. തുടര്‍ന്നു വികാരി ഫാ. തോമസ് മുളവനാലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലിയും നടന്നു.

തിരുനാള്‍ ചടങ്ങുകള്‍ക്ക് ചര്‍ച്ച് എക്സിക്യൂട്ടീവ്, അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി ജോസഫ്