സംസ്കൃതി കേരളോത്സവം നവംബര്‍ ആറിന്
Wednesday, November 4, 2015 8:04 AM IST
ദോഹ: സംസ്കൃതി കേരളോത്സവം 2015, നവംബര്‍ ആറിനു (വെള്ളി) വൈകുന്നേരം ആറിന് ഐസിസി അശോക ഹാളില്‍ അരങ്ങേറും.

പ്രമുഖ സാഹിത്യകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും. കഥകളി, തിരുവാതിര, നാടന്‍പാട്ട്, സംഘനൃത്തം, മോഹിനിയാട്ടം, സംഘഗാനം തുടങ്ങിയ കലാപരിപാടികള്‍ കേരളോത്സവത്തിന്റെ ഭാഗമായിരിക്കും. ചടങ്ങില്‍

2016 വര്‍ഷത്തേക്കുള്ള മെംബര്‍ഷിപ്പ് പുതുക്കാനുള്ള സൌകര്യം ഉണ്ടായിരിക്കും.

ഏവരെയും സ്വാഗതം ചെയ്യുന്നതായി സംസ്കൃതി ജനറല്‍ സെക്രട്ടറി കെ.കെ. ശങ്കരന്‍, പ്രസിഡന്റ് എ.കെ. ജലീല്‍ എന്നിവര്‍ അറിയിച്ചു.