'പെരിയാര്‍ വൈശാഖസന്ധ്യ 2016' സ്റ്റേജ്ഷോ ഏപ്രില്‍-മെയ് മാസങ്ങളില്‍
Wednesday, November 4, 2015 7:11 AM IST
ന്യൂജേഴ്സി: വൈശാഖസന്ധ്യ 2014ന്റെ വന്‍ വിജയത്തിന് ശേഷം, ചലച്ചിത്ര-ടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംഗീത- നൃത്ത-ഹാസ്യ കലാവിരുന്ന് 'പെരിയാര്‍ വൈശാഖസന്ധ്യ 2016' നോര്‍ത്ത് അമേരിക്കയിലും, കാനഡയിലും, ഓസ്ട്രേലിയയിലും 2016 ഏപ്രില്‍ -മെയ് മാസങ്ങളില്‍ സ്റ്റേജ്ഷോയുമായി വീണ്ടും എത്തുന്നു.

'സെവന്‍ സീസ് എന്റര്‍ടൈന്‍മെന്റാണ്' വൈശാഖസന്ധ്യയുടെ അണിയറ ശില്‍പികള്‍. ഗായകന്‍ അഫ്സല്‍, വിവേകാനന്ദ്, അഖില ആനന്ദ് , ഗോവിന്ദ് പത്മസൂര്യ (ജി.പി.), ഹേമന്ദ് മേനോന്‍, മിയ ജോര്‍ജ്, വീണാ നായര്‍ എന്നിവര്‍ക്കൊപ്പം മിമിക്രി കലാരംഗത്തെ കലാഭവന്‍ പ്രദീപ് ലാല്‍, പ്രശാന്ത് കാഞ്ഞിരമറ്റം (ജഗതിമയം ഫെയിം) എന്നിവര്‍ ചേര്‍ന്ന് ചിരിയുടെ മാമാങ്കത്തിന് തിരികൊളുത്തുന്നു.

തത്സമയ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ അരങ്ങേറുന്ന വൈശാഖസന്ധ്യയില്‍ കേരളത്തിലെ പ്രമുഖ കീബോര്‍ഡു പ്ളെയര്‍ ലിജോ ലീനോസ്, തബലിസ്റ് സന്ദീപ് എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ നിന്നുമുള്ള പ്രമുഖ വാദ്യ മേള വിദഗ്ദ്ധരും പങ്കെടുക്കും.വൈശാഖസന്ധ്യ 2016 ന്റെ ശബ്ദ നിയന്ത്രണം പ്രശസ്ത സൌണ്ട് എഞ്ചിനിയര്‍ കെ.ടി ഫ്രാന്‍സിസ് ആയിരിക്കും.

പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്തതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ് സെവാന്‍ സീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എത്തുന്ന 'പെരിയാര്‍ വൈശാഖസന്ധ്യ 2016' ലൂടെ കാഴ്ചവെയ്ക്കുന്നത്. പെരിയാര്‍ ഡെയിലി ഡിലൈറ്റ് ഗ്രാന്‍ഡ് സ്പോണ്സറായി എത്തുന്ന ഷോയുടെ മീഡിയ സ്പോണ്‍സര്‍ മലയാളി എഫ്.എം ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും, ബുക്കിംഗിനുമായി ബന്ധപ്പെടുക: ജോബി ജോര്‍ജ് (ന്യൂജേഴ്സി) 732 470 4647, പത്മകുമാര്‍(ഫ്ലോറിഡ) 3057769376, ബേണി മുല്ലപ്പള്ളി (ന്യൂയോര്‍ക്ക്) 8067907920, ജയന്‍ (ഹ്യൂസ്റണ്‍) 8327131713. സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം