ഡാളസ്: ലോക മെമ്പാടുമുളള പ്രവാസി മലയാളികളുടെ പുതിയ തലമുറക്ക് ഭാഷയിലൂടെ പകര്‍ന്നു നല്കുവാന് കഴിയുന്നത് വിദ്വേഷത്തിന്റെ വിഷ വിത്തുകള്‍ മാത്രമാണെന്ന് സുപ്രസിദ്ധ സാഹിത്യകാരനും നോവലിസ്റുമായ ബെന്യാമിന്. കേരള അസോസിയേഷന് ഓഫ് ഡാളസ് കേരള പിറവി ദിനമായ നവംബര്‍ ഒന്നിനു അസോസിയേഷന് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനവും കേരള പിറവി ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മലയാളിയുടെ സ്വത്വ ബോധം പുതിയ കാലഘട്ടത്തില്‍' എന്ന വിഷയത്തില്‍ മാതാപിതാക്കള്‍ പരസ്പരം കലഹിക്കുന്നതിനും കുട്ടികളെ ശകാരിക്കുന്നതിനും മലയാള ഭാഷയും സ്നേഹം പ്രകടപ്പിക്കുന്നതിന് ഇംഗ്ളീഷ് ഭാഷയുമാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന പരാമര്‍ശം കൂടിയിരുന്ന പ്രവാസി മലയാളി മനസുകളില്‍ വ്യത്യസ്ത പ്രതികരണമാണ് ഉളവാക്കിയത്. മലയാള ഭാഷ സംസാരിക്കുന്നവരാണോ, കേരള മണ്ണില്‍ പിറന്നു വീണവരാണോ, യഥാര്‍ഥ മലയാളികളെന്ന് തിരിച്ചറിയാനാകാത്ത ഒരു സ്ഥിതി വിശേഷമാണ് ഇന്നു നില നില്‍ക്കുന്നത്. 17 ലക്ഷത്തോളം ബംഗാളികള്‍ കേരളത്തില്‍ സ്ഥിര താമസക്കാരായി മാറിയിട്ടുണ്ട്. ഇവരെ മലയാളികളായി അംഗീകരിക്കേണ്ട സാഹചര്യം അനന്ത വിദൂര ഭാവിയില്‍ കേരളം അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു വെല്ലു വിളിയാകുമെന്ന് ബന്യാമിന് ചൂണ്ടികാട്ടി.
ജാതീയ വംശീയ വിദ്വേഷം വളര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ നടത്തുന്ന മത്സരം കേരളത്തില്‍ വളരെ പ്രചുര പ്രചാരം നേടിയിരിക്കുന്ന ചില പരസ്യങ്ങളില്‍ നിന്നും വ്യക്തമാണെന്ന് ഉദാഹരണങ്ങള്‍ സഹിതം ബെന്യാമിന് വിശദീകരിച്ചു.
ഇരുപതു വര്‍ഷത്തെ പ്രവാസ ജീവിതം നയിക്കുവാന്‍ ഭാഗ്യം ലഭിച്ച ബന്യാമിന്, കഥ, നോവല്‍, സാഹിത്യം എന്നീ രംഗങ്ങളില്‍ രചനകള്‍ നടത്തിയിരുന്നുവെങ്കിലും 'ആടു ജീവിതം' എന്ന ഒരൊറ്റ നോവല്‍ കൊണ്ടാണ് പ്രശസ്തനായി മാറിയത്. കേരളത്തിലും വിദേശ രാജ്യങ്ങളിലും തനിക്കു ലഭിക്കുന്ന സ്വീകരണവും ത്യാഗങ്ങള്‍ സഹിച്ചു അര്‍ധ രാത്രി പോലും തന്നെ കാണുവാന്‍ കാത്തിരിക്കുന്ന ജന സഹസ്രങ്ങളും ബെന്യാമിന് എന്ന വ്യക്തിയെയല്ല മറിച്ചു സാഹിത്യത്തേയും നോവലിനേയും സ്നേഹിക്കുന്നൂ എന്നതിനു ഉത്തമ ദൃഷ്ടാന്തമാണെന്ന് ബെന്യാമിന് അവകാശപ്പെട്ടു.
നവംബര്‍ ഒന്നിനു വൈകുന്നേരം നാലിനു അസോസിയേഷന് ഓഫീസില്‍ പത്നി സമ്മേതം എത്തിചേര്‍ന്ന സാഹിത്യകാരനെ ഐ. വര്‍ഗീസ്, ബാബു സി. മാത്യു, റോയ് കൊടുവത്ത്, പി.ടി. സെബാസ്റ്യന്‍, ജോയി ആന്റണി, ചെറിയാന് ചൂരനാട്, അനശ്വര്‍ മാമ്പിളി, ഐപ്പ്, പീറ്റര്‍ നെറ്റൊ സംഘടനാ ഭാരവാഹികള്‍ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം ബെന്യാമിന് ഉദ്ഘാടനം ചെയ്തു. ബാബു സി. മാത്യു അധ്യക്ഷത വഹിച്ചു. 'മലയാളിയുടെ സ്വത്വബോധം പുതിയ കാലഘട്ടത്തില്‍' എന്ന വിഷയത്തില്‍ ജോസ് ഓച്ചാലില്‍, ഫ്രാന്‍സിസ് തോട്ടത്തില്‍, സാറ ടീച്ചര്‍, പി.പി. ചെറിയാന്, മീനു എലിസബത്ത്, മന്‍ജിത് കൈനിക്കര, അനുപ സാം, ജോസുട്ടി, ദീപക് ബാലന്, ജോസ് വര്‍ഗീസ്, രാജന് ചിറ്റാര്‍ എന്നിവര്‍ പങ്കെടുത്തു അസോസിയേഷന് പ്രസിഡന്റ് ബാബു സി. മാത്യു സ്വാഗതവും സെക്രട്ടറി റോയ് കൊടുവത്ത് നന്ദിയും പറഞ്ഞു.