മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് സുവനീര്‍ കിക്ക് ഓഫ് ചെയ്തു
Tuesday, November 3, 2015 7:36 AM IST
ഫാര്‍മേഴ്സ് ബ്രാഞ്ച് (ഡാളസ്): മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് പുതിയതായി നിര്‍മിക്കുന്ന ഓഡിറ്റോറിയം ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന റാഫിള്‍ ടിക്കറ്റ് സുവനീര്‍ കിക്ക് ഓഫ് ഒക്ടോബര്‍ 25നു (ഞായര്‍) രാവിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്നു.

റാഫിള്‍ ടിക്കറ്റ് കണ്‍വീനര്‍ ഏബ്രഹാം മാത്യു സുവനീര്‍ കണ്‍വീനര്‍ ബിജിലി ജോര്‍ജ് എന്നിവര്‍ ഓഡിറ്റോറിയം നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ധനസമാഹരണത്തെക്കുറിച്ചും വിശദീകരിച്ചു.

അടൂര്‍ ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ്, റിയ ട്രാവല്‍സ് ഉടമ ബന്‍സണ്‍ സാമുവലില്‍നിന്ന് ആദ്യ ചെക്കു സ്വീകരിച്ചു. റാഫിള്‍ ടിക്കറ്റിന്റേയും പോള്‍ ബിജിലിയും ടാനിയ ബിജിലിയും ചേര്‍ന്ന് ആദ്യ ചെക്ക് എപ്പിസ്കോപ്പയ്ക്കു നല്‍കി സുവനീറിന്റെയും കിക്ക് ഓഫ് ചെയ്തു.

ഇടവക വികാരി റവ. പി.സി. സജി, അസിസ്റന്റ് വികാരി മാത്യു സാമുവല്‍, ബില്‍ഡിംഗ് കമ്മിറ്റി കണ്‍വീനര്‍ തോമസ് മാത്യു എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍