ഫിലാഡല്‍ഫിയായില്‍ പമ്പ സംഘടിപ്പിക്കുന്ന വില്‍പത്രം തയാറാക്കന്‍ ക്യാമ്പ് നവംബര്‍ 14ന്
Tuesday, November 3, 2015 7:29 AM IST
ഫിലാഡല്‍ഫിയ: വില്‍പത്രം തയാറാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവത്കരണം നടത്തിയ പമ്പ മലയാളി അസോസിയേഷന്‍ പൊതുജന താത്പര്യപ്രകാരം വില്‍പത്രം തയാറാക്കാനുള്ള സൌകര്യം മാസത്തിലൊരിക്കല്‍ പമ്പയുടെ ഓഫീസില്‍ ഒരുക്കുന്നു.

നവംബര്‍ 14നു (ശനി) രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെ ആദ്യം രജിസ്റര്‍ ചെയ്യുന്ന 25 പേര്‍ക്കായിരിക്കും ക്യാമ്പില്‍ പ്രവേശനം.

പമ്പ ബോര്‍ഡ് ഓഫ് ട്രസ്റി സെക്രട്ടറിയും അറ്റോര്‍ണിയുമായ ബാബു വര്‍ഗീസിന്റെ നേതൃത്വത്തിലാണ് വില്‍പത്ര ക്യാമ്പ് നടക്കുകയെന്നു പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ അറിയിച്ചു.

വില്‍പത്രം എഴുതുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ്, അനന്തരവകാശികളുടെ പേരും അഡ്രസ്, വില്‍പത്രം നടത്തിപ്പുകാരന്റെ പേരും വിലാസവും എന്നിവ വില്‍പത്രം തയാറാക്കാന്‍ വരുന്നവര്‍ കൊണ്ടുവരേണ്ടതാണ്.

വിവരങ്ങള്‍ക്ക്: ജോര്‍ജ് ഓലിക്കല്‍ 215 873 4365, അലക്സ് തോമസ് 215 850 5268, ഫിലിപ്പോസ് ചെറിയാന്‍ 215 605 7310, മോഡി ജേക്കബ് 215 667 0801, സുധ കര്‍ത്ത 267 575 7333.