വോട്ടുകള്‍ അഭ്യര്‍ഥിച്ച് മലയാളികളുടെ മിത്രം അല്‍ടോബന്‍ ബര്‍ഗര്‍ 
Tuesday, November 3, 2015 7:29 AM IST
ഫിലാഡല്‍ഫിയ: കുടിയേറ്റത്തെക്കുറിച്ച് റിപ്പബ്ളിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രമ്പിന്റെ മര്യാദകെട്ട നിലപാടിനെ എതിര്‍ക്കുന്നുവെന്നു മലയാളികളുടെ മിത്രം അല്‍ടോബന്‍ ബര്‍ഗര്‍ പറഞ്ഞു.

സ്വാതന്ത്യ്രത്തിന്റെ ശുദ്ധവായു ശ്വസിക്കുവാന്‍ ഉത്കണ്ഠാപൂര്‍വം അഭിലഷിക്കുന്ന അവശരും നിര്‍ധനരും ഞെരുക്കമനുഭവിക്കുന്നവരുമായ ജനതകളെ എനിക്കു തന്നേക്കൂ എന്നാണ് സ്റാച്യു ഓഫ് ലിബര്‍ട്ടിയില്‍ മുദ്രണം ചെയ്തിട്ടുള്ളതെന്ന് ഓര്‍ക്കണം. എല്ലാ യുഎസ് പൌരന്മാരും കുടിയേറ്റ പിതാക്കളുടെ സന്തതിപരമ്പരകളാണ് -അല്‍ടോബന്‍ ബര്‍ഗര്‍ ചൂണ്ടിക്കാണിച്ചു.

ബിസിനസിന്റെ വ്യാപൃതിയിലൂടെയാണ് നമ്മുടെ സാധാരണക്കാരുടെ ക്രയ ശേഷി വര്‍ധിപ്പിക്കാനും ജീവിത ധനഭദ്രത കൂട്ടാനും കഴിയുക. ഫിലഡല്‍ഫിയയെ ബിസിനസ് സൌഹൃദ നഗരമാക്കുക, ചെറുകിട ബിസിനസുകാര്‍ക്ക് എല്ലാവിധ സഹായങ്ങളും കണ്െടത്തി നല്‍കുക എന്നീ ദീര്‍ഘ വീക്ഷണ നിലപാടുകളാണ് ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്റെ പ്രവര്‍ത്തന കാഴ്ചപ്പാടും യത്നവും. നാളെ നിങ്ങള്‍ വോട്ടു ചെയ്യുമ്പോള്‍ 230 എന്ന ലിവറില്‍ അമര്‍ത്തി ഈ ലക്ഷ്യ സാധ്യത്തിനു എന്നെ വിജയിപ്പിക്കണം. ഫിലാഡല്‍ഫിയ സിറ്റി കൌണ്‍സിലില്‍ അറ്റ്-ലാര്‍ജ് എന്ന സ്ഥാനത്തേക്ക് നോര്‍ത്ത് ഈസ്റ് ഫിലാഡല്‍ഫിയായില്‍ മത്സരിക്കുന്ന അല്‍ടോബന്‍ ബര്‍ഗര്‍ മലയാളികളോട് അഭ്യര്‍ഥിച്ചു. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ മുന്‍ വാര്‍ഡ് ലീഡര്‍ വിന്‍സന്റ് ഇമ്മാനുവല്‍ അല്‍ടോബന്‍ ബര്‍ഗറിനൊപ്പം ഉണ്ടായിരുന്നു.

നോര്‍ത്ത് ഈസ്റ് ഫിലാഡല്‍ഫിയ നിവാസിയായ അല്‍ ടോബന്‍ ബര്‍ഗര്‍ 1991 മുതല്‍ ഗ്രേറ്റര്‍ നോര്‍ത്ത് ഈസ്റ് ഫിലാഡല്‍ഫിയ ചേംബര്‍ ഓഫ് കോമേഴ്സിന്റെ പ്രസിഡന്റായി സേവനം ചെയ്യുന്നു.

ബ്രഹോം ആന്‍ഡ് ഫോക്സ് ചെയ്സിലാണ് അല്‍ടോബന്‍ ബര്‍ഗറിന്റെ വീട്. നാലു മക്കള്‍: മാത്യു, എലിസബത്ത്, സാറാ, വില്യം. ഭാര്യ: ബ്രെന്നര്‍ റ്റോബന്‍ ബെഗര്‍. സെന്റ് സിസിലിയ പാരിഷ് അംഗം.

റിപ്പോര്‍ട്ട്: ജോര്‍ജ് നടവയല്‍