കേരളപ്പിറവി ദിനമാഘോഷിച്ചു
Tuesday, November 3, 2015 7:27 AM IST
റിയാദ്: മോഡേണ്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനമാഘോഷിച്ചു.

പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടികള്‍ മുന ഗ്രൂപ്പ് ഓഫ് സ്കൂള്‍സ് മാനേജിംഗ് ഡയറക്ടര്‍ ടി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ ഏതു കോണില്‍ ആണെങ്കിലും മലയാളത്തനിമ കാത്തു സൂക്ഷിക്കുവാനും പൈതൃകവും സംസ്കാരവും മുറുകെ പിടിക്കുവാനും ഏതു മലയാളിയും ശ്രമിക്കുമെന്നും അതിനായി ഓരോ മലയാളിയും പ്രതിജ്ഞാബദ്ധരാണെന്നും ടി.പി. മുഹമ്മദ് പറഞ്ഞു.

ജനറല്‍ മാനേജര്‍ പി.വി. അബ്ദുറഹ്മാന്‍, ഡോ. എം.കെ. അബ്ദുള്‍ സത്താര്‍, സീനിയര്‍ വൈസ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ റഷീദ്, വൈസ് പ്രിന്‍സിപ്പല്‍ ഷാഫി മോന്‍, ഹെഡ് മിസ്ട്രസ് ടി.പി. സാജിത എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സ്കൂളിലെ മലയാളം വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ പ്രസംഗം, നാടന്‍ പാട്ട്, തത്സമയ ചിത്രരചനാ മത്സരം, ടാബ്ളോ, മോഹിനിയാട്ടം, കഥ പറയല്‍, കവിതാ പാരായണം, സമൂഹഗാനം എന്നിവ അരങ്ങേറി. അധ്യാപകരായ അനുമോദ, ഹഫ്സ ഷാഫി, പത്മജ മോഹന്‍ദാസ്, സ്മിത അനില്‍, ചിത്ര, ബുഷ്റ, ഷിഫ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. മലയാള വിഭാഗം തലവന്‍ ജിജോ കെ. ജോര്‍ജ് സ്വാഗതവും അനുമോദ് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍