ഷിക്കാഗോ സാഹിത്യവേദിയില്‍ രതീദേവിയുടെ നോവല്‍ ചര്‍ച്ച ചെയ്യുന്നു
Tuesday, November 3, 2015 7:15 AM IST
ഷിക്കാഗോ: വിവാദ നോവല്‍ ആയ 'മേരി മഗ്ദലീനയുടെയും(എന്റേയും) പെണ്‍സുവിശേഷം' എന്ന രതീദേവി എഴുതിയ കൃതിയെക്കുറിച്ച് നവംബര്‍ ആറിനു നടക്കുന്നു സാഹിത്യവേദിയില്‍ ചര്‍ച്ച ചെയ്യുന്നു. സ്ഥലം: കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യുട്ട് 2200 സൌത്ത്, എല്‍മസ്റ് മൌണ്ട്, പ്രോസ്പെറ്റ്, ഇല്ലിനോയ്സ്.

ലോകത്തിലെ രണ്ടാമത്തെ വലിയ പുസ്തകോത്സവമായ ഷാര്‍ജ പുസ്തകമേളയില്‍ യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ സിതാറാം ( മുന്‍ അമേരിക്കന്‍ അംബസിഡര്‍ ടി.പി. ശ്രീനിവാസന്‍) പ്രശസ്ത എഴുത്തുകാരന്‍ സേതുവിനു നല്‍കിക്കൊണ്ട് ഈ നോവലിന്റെ പ്രകാശനം നിര്‍വഹിച്ചു 'ഡാവിഞ്ചി കോഡ്' എഴുതിയ ഡാന്‍ ബ്രൌണ്‍ പങ്കെടുത്ത 2014ലെ ഈ പുസ്തകമേളയില്‍ പത്തു ദിവസത്തിനുള്ളില്‍ പത്തു മില്യണ്‍ ആളുകള്‍ സന്ദര്‍ശകരായി ഉണ്ടായിരുന്നു.

തിരുവനന്തപുരം പ്രസ്ക്ളബ്ബില്‍ 2015 ജൂലൈ 17-നു നടന്ന ഇന്ത്യന്‍ പുസ്തകപ്രകാശന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ ഐഎഎസിനു നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ംംം.ഞലവ്യേറല്ശ.രീാ എന്ന വെബ്സൈറ്റിന് ഇന്നു 107 ലോകരാജ്യങ്ങളില്‍നിന്നു സന്ദര്‍ശകര്‍ ഉണ്ട്. കുടുതല്‍ വിവരങ്ങള്‍ക്ക്: രതീദേവി ഫോണ്‍ നമ്പര്‍; 708 574 6088, നാരായണന്‍നായര്‍ ; 630 904 0962, ജോണ്‍ ഇലക്കാട്ട് ;773 282 4955.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം