അയ്യപ്പ വിഗ്രഹ പ്രതിഷ്ഠാ മഹാമഹം
Tuesday, November 3, 2015 7:15 AM IST
ന്യൂയോര്‍ക്ക്: വേള്‍ഡ് അയ്യപ്പസേവാ ട്രസ്റിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്ക് വൈറ്റ് പ്ളൈന്‍സില്‍ ആരംഭിക്കുന്ന അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാകര്‍മം നവംബര്‍ 14, 15 തീയതികളില്‍ സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യ ഭട്ടതിരിപ്പാടിന്റെയും പന്തളം മനയ്ക്കല്‍ മനോജ് നമ്പൂതിരിയുടെയും പീക്സ്കിലില്‍ താമസിക്കുന്ന സതീഷ് ശര്‍മയുടെയും കാര്‍മികത്വത്തില്‍ നടത്തും.

ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാ ഭക്തജനങ്ങള്‍കും അന്നദാനം, താമസ സൌകര്യം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തെ പൂജാദി കര്‍മങ്ങളില്‍ ഭക്തജനങ്ങളുടെ കുടുംബ ഐശ്യര്യത്തിനുവെണ്ടിയുള്ള പ്രേത്യക പൂജകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

രണ്ടാം ദിവസം ഗണപതിഹോമത്തോടെ ആരംഭിക്കുന്ന പൂജ നവഗ്രഹഹോമം, വാസ്തുശാന്തി, കലശ പൂജയോടെ അവസാനിക്കുന്നു. തുടര്‍ന്നു വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റിന്റെ ഭജനസംഘത്തോടെപ്പം ന്യൂജേഴ്സി ആനന്ദ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും അരങ്ങേറും.

നിത്യപുജകള്‍ക്കൊപ്പം നവംബര്‍ 17 മുതല്‍ അയ്യപ്പ സുപ്രഭാതത്തോടെ മണ്ഡലവ്രതം അരംഭിക്കുന്നു. മുദ്രമാലധാരണത്തിന് എല്ലാ ഭക്തരെയും നവംബര്‍ പതിനേഴാം തീയതിയിലേക്കു സ്വാഗതം ചെയ്യുന്നു. മണ്ഡലകാലത്ത് നിത്യവും വൈകുന്നേരം 6.30 ഭജനയും ദീപാരാധനയും അന്നധാനവും ഉണ്ടായിരിക്കും.

ഗുരുസ്വാമി പാര്‍ഥസാരഥി പിളള നേതൃത്വം നല്‍കുന്ന വേള്‍ഡ് അയ്യപ്പസേവാ ട്രസ്റിന്റെ വളര്‍ച്ചയ്ക്ക് 18 ഊരാഴ്മ കുടുംബങ്ങള്‍ താങ്ങും തണലും ആയി നിലകൊള്ളുന്നു. പ്രതിഷ്ഠാകര്‍മങ്ങള്‍ പര്യവസാനിച്ചു കഴിഞ്ഞ് ദീപാരാധനയോടെ രണ്ടു ദിവസത്തെ ഉത്സവപരിപാടി സമാപിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം