ഏബ്രഹാം കുരുവിള (കുഞ്ഞവറാച്ചന്‍) നിര്യാതനായി
Tuesday, November 3, 2015 7:15 AM IST
ഷിക്കാഗോ: ഷിക്കാഗോയില്‍ ദീര്‍ഘകാലമായി വസിക്കുകയും പിന്നീട് നാട്ടില്‍ താമസവുമാക്കിയിരുന്ന ഏബ്രഹാം കുരുവിള (കുഞ്ഞവറാച്ചന്‍) നിര്യാതനായി. കോട്ടയം പനച്ചിക്കാട് പാത്താമുട്ടം മഠത്തിപ്പറമ്പില്‍ കുടുംബാംഗമാണ്. മറിയാമ്മ ഏബ്രഹാം (അമ്മിണി) ഭാര്യയാണ്. മക്കള്‍: എബി ഏബ്രഹാം (ഡിട്രോയിറ്റ്), ജോ ഏബ്രഹാം (ചിക്കാഗോ), അറ്റോര്‍ണി സാബി ഏബ്രഹാം (വാഷിംഗ്ടണ്‍ ഡിസി). മരുമകള്‍: ആഞ്ചല. കൊച്ചുമക്കള്‍: അലക്സിസ്, ആന്‍ഡ്രു, അന്ന. സംസ്കാരം പിന്നീട് നാട്ടില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 953902 7882.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം