വേതന സുരക്ഷാപദ്ധതിക്കു തുടക്കം; കൃത്യസമയത്ത് ശമ്പളം നല്‍കാത്ത തൊഴിലുടമയ്ക്കു പിഴ ചുമത്തും
Monday, November 2, 2015 7:39 AM IST
ദമാം: നൂറും അതില്‍ക്കൂടുതലും തൊഴിലാളികളുള്ള സൌദിയിലെ വിവിധ സ്ഥാപനങ്ങളില്‍ വേതന സുരക്ഷാ നിയമം നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതായി തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ലാ അബുസനീന്‍ അറിയിച്ചു. വേതന സുരക്ഷാ പദ്ധതി പ്രകാരം ഒമ്പതാമത്തെ ഈ ഘട്ടത്തില്‍ 3595 സ്ഥാപനങ്ങള്‍ക്കാണു നിയമം ബാധകമാവുകയെന്ന് അബുസനീന്‍ വ്യക്തമാക്കി. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 59,0405 തൊഴിലാളികള്‍ക്കാണ് ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുക.

തൊഴിലാളികളുടെ കൃത്യമായ വേതനം കൃത്യസമയത്തുതന്നെ നല്‍കുകയെന്നതാണു വേതന സുരക്ഷാ പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നതെന്നു ഡോ. അബ്ദുല്ലാ അബുസനീന്‍ പറഞ്ഞു. തൊഴിലാളികളുട ശമ്പളം എല്ലാ മാസവും കൃത്യ സമയത്തുതന്നെ തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കണമെന്നാണു വ്യവസ്ഥ.

ശമ്പളം നല്‍കാന്‍ താമസിക്കുന്ന സ്ഥാപനങ്ങളുടെ മേല്‍ മന്ത്രാലയം നടപടി സ്വീകരിക്കും. കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്ഥാപനത്തിന്റെ മേല്‍ തൊഴിലാളി ഒരാളുടെ പേരില്‍ മാത്രം 3000 റിയാല്‍ പിഴ ഒടുക്കിേ വരും. മൂന്നു മാസം ശമ്പളം നല്‍കാന്‍ താമസിക്കുന്ന തൊഴിലുടമയില്‍ നിന്നും അനുമതിയില്ലാതെ തന്നെ സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ തൊഴിലാളിക്കു അനുമതിയുണ്ടാകും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം