മക്ക സോണ്‍ സാഹിത്യോത്സവ് സമാപിച്ചു
Monday, November 2, 2015 7:38 AM IST
മക്ക : രിസാല സ്റഡി സര്‍ക്കിള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടത്തി വരുന്ന സാഹിത്യോത്സവത്തിന്റെ ഭാഗമായി മക്ക രിസാല സ്റഡി സര്‍ക്കിള്‍ ഘടകം സാഹിത്യോത്സവ് സംഘടിപ്പിച്ചു. 15 യൂണിറ്റുകളില്‍നിന്നു 49 ഇനങ്ങളിലായി കലാപ്രതിഭകള്‍ മാറ്റുരച്ചു. 121 പോയിന്റുകള്‍ നേടി നവാരിയ ഒന്നാം സ്ഥാനവും അവാലി, സാറസിത്തീന്‍ എന്നീ യൂണിറ്റുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ആര്‍എസ്സി മക്ക സോണ്‍ ചെയര്‍മാന്‍ സല്‍മാന്‍ വെങ്ങളം അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്സി നാഷണല്‍ പ്രവര്‍ത്തക സമിതി അംഗം മുഹ്സിന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. നൌഷാദ് പട്ടാമ്പി, അഷ്റഫ് ചേളൂര്‍, ഡോ. അഷ്റഫ്, ബഷീര്‍ മുസ്ലിയാര്‍ അടിവാരം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .സലാം ഇരുമ്പുഴി സ്വാഗതഗാനം ആലപിച്ചു. സമാപന സമ്മേളനം ഐസിഎഫ് മക്ക സോണ്‍ സെക്രട്ടറി മുഹമ്മദ് ഹനീഫ് അമാനി ഉദ്ഘാടനം ചെയ്തു. സൈദലവി സഖാഫി അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ കുറുകത്താണി, ഡോ. വഹാബ്, എന്‍ജി ഫൈസല്‍, യഹ്യുാ ആസിഫ് അലി ,അഷ്റഫ് പേങ്ങാട്, മുസ്തഫ കാളോത് എന്നിവര്‍ വിജയികള്‍ക്കു ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി . കലാലയം കണവീനര്‍ ശിഹാബ് കുറുകത്താണി സ്വാഗതവും ഷമീം മൂര്‍ക്കനാട് നന്ദിയും പറഞ്ഞു .

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍