മോഹന്‍ലാല്‍ ഫാന്‍സ് ബഹ്റൈന്‍ കേരളപ്പിറവി ആഘോഷിച്ചു
Monday, November 2, 2015 7:38 AM IST
മാനമ: ബഹ്റൈന്‍ മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റ് സല്‍മാനിയ ഗ്രീന്‍ കാപ്സിക്കം റസ്ററന്റില്‍ വച്ച് കേരളപ്പിറവി വിപുലമായ രീതിയില്‍ ആഘോഷിച്ചു. ബഹ്റൈന്‍ മോഹന്‍ലാല്‍ ഫാന്‍സ് കുടുംബത്തിലെ ഏറ്റവും ചെറിയ പ്രവാസി ഫഹദ് ഫൈസല്‍ കേക്ക് മുറിച്ചു ഉത്ഘാടനം ചെയ്ത പരിപാടിയില്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസല്‍ എഫ്എം 'പുണ്യം ഈ കേരള ജന്മം' എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.

ട്രഷറര്‍ പ്രമോദ് എടപ്പാള്‍, ജ്യോതിഷ് പണിക്കര്‍ എന്നിവര്‍ കേരളപ്പിറവി ദിനാശംസകള്‍ നേരുകയും, പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും കേരളത്തിലെ തങ്ങളുടെ സ്വന്തം നാടിനെക്കുറിച്ച് വാചാലരാകുകയും, കേരളത്തില്‍ ജനിച്ചത് ഭാഗ്യമായി കരുതുന്നു എന്നും, നഷ്ടപ്പെട്ടു പോകുന്ന പ്രകൃതിഭംഗിയെക്കുറിച്ചും വരണ്ടു പോകുന്ന പുഴകളെയും, കുന്നുകളെയും കുറിച്ചും ആശങ്ക രേഖപ്പെടുത്തി സംസാരിക്കുകയും ചെയ്തു. കേരളത്തില്‍ നിലനിന്നു പോരുന്ന മതസൌഹാര്‍ദവും, സാഹോദര്യവും ഈ ഭൂമി ഉള്ളടത്തോളം കാലം നിലനില്‍ക്കാന്‍വേണ്ടി നടത്തിയ മൌനപ്രാര്‍ഥന ശ്രദ്ധേയമായി. ജയകുമാര്‍ വര്‍മ, ഗോപെഷ്, ഗാഥ നന്ദന്‍, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ആലപിച്ച കേരളത്തനിമ തുളുമ്പുന്ന ഗാനങ്ങളും, കൊച്ചു കലാകാരന്‍ ആശ്വദേവിന്റെ മിമിക്രിയും സദസിന്റെ കരഘോഷങ്ങള്‍ ഏറ്റുവാങ്ങി.

വൈസ് പ്രസിഡന്റ്മാരായ പ്രജില്‍ പ്രസന്നന്‍, ടിറ്റോ ഡേവിസ്, ജോ. സെക്രട്ടറിമാരായ മനോജ് മണികണ്ഠന്‍, കിരീടം ഉണ്ണി, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആയ ഷൈജു, ലിജീഷ്, വിശാഖ്, കണ്ണന്‍, അരുണ്‍, വിപിന്‍, രഞ്ജിത് ലാല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജഗത് കൃഷ്ണകുമാര്‍