രാജ്യനന്മയ്ക്കും വികസനത്തിനും ഐക്യമുന്നണിയെ വിജയിപ്പിക്കുക: ഒഐസിസി
Monday, November 2, 2015 7:37 AM IST
ജിദ്ദ: രാജ്യനന്മയ്ക്കും, വികസനത്തിന്നും എന്നും എപ്പോഴും മുന്നില്‍ നിന്നിട്ടുള്ളത് കോണ്‍ഗ്രസും ഐക്യമുന്നണിയും മാത്രമാണെന്നും സിപിഎമ്മും ഇടതുപക്ഷവും വികസനം മുടക്കികളാണെന്നും ഒഐസിസി ബവാദി ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു.

കണ്‍വെന്‍ഷന്‍ ജിദ്ദാ കമ്മിറ്റി വൈസ് പ്രസിഡണ്ട് രാജശേഖരന്‍ അഞ്ചല്‍ ഉത്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡണ്ട് അശ്റഫ് ദോസ്ത് അദ്ധ്യക്ഷത വഹിച്ചു. ജിദ്ദ കമ്മിറ്റി ജനറല്‍ സിക്രട്ടറി നൌഷദ് അടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ശരീഫ് മഞ്ചേരി, ഉസ്മാന്‍ ചുള്ളിയില്‍, സലിം മുണ്ടയില്‍, ബാലന്‍ മലപ്പുറം എന്നിവര്‍ പ്രസംഗിച്ചു. ഗഫൂര്‍ പാണ്ടിക്കാട് സ്വാഗതവും ഹംസ ചാലയില്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍