റിയാദ്: ബദിയ മേഖലയില്‍ കേളി കുടുംബവേദിയുടെ യൂണിറ്റ് രൂപവത്കരിച്ചു. കേളി ബദിയ മേഖല രക്ഷാധികാരി അലി കെ.വിയുടെ അധ്യക്ഷതയില്‍ നടന്ന മേഖല കുടുംബവേദി രൂപവത്കരണ യോഗം കേളി രക്ഷാധികാരി സമിതി അംഗം കുഞ്ഞിരാമന് മയ്യില്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ചന്ദ്രന് തെരുവത്ത്, കുടുംബവേദി സെക്രട്ടറി അശോകന്, രക്ഷാധികാരി സമിതി അംഗം ബി.പി രാജീവന്, കേളി സെക്രട്ടേറിയറ്റ് അംഗം റഫീഖ് പാലത്ത്, കുടുംബവേദി കോര്‍ഡിനേറ്റര്‍ സിന്ധു ഷാജി, പ്രസിഡന്റ് സുരേഷ് ചന്ദ്രന്, വൈസ് പ്രസിഡന്റ് മാജിദ ഷാജഹാന്, ഹുസൈന്, ഷമീം ഹുസൈന്, ബദിയ മേഖല രക്ഷാധികാരി കമ്മിറ്റി അംഗം ദിനകരന് എന്നിവര്‍ സംസാരിച്ചു. കേളി ബദിയ ഏരിയ സെക്രട്ടറി പ്രതീപ് സ്വാഗതവും മധു ഏലത്തുര് നന്ദിയും പറഞ്ഞു.
കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും നടന്നു. നിരവധി കുട്ടികള്‍ പങ്കെടുത്ത മ്യൂസിക്കല്‍ ചെയര്‍, ബലൂണ്‍ പൊട്ടിക്കല്‍, ലെമണ്‍ സ്പൂണ്‍ എന്നീ മത്സരങ്ങള്‍ ഏറെ അവേശകരമായി. രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ മധു ബാലുശേരി, മനോജ് കടന്നമണ്ണ എന്നിവര്‍ മത്സരങ്ങള്‍ക്കു നേതൃത്വം നല്കി.
ബദിയ മേഖല കേളി കുടുംബവേദി ഭാരവാഹികള്‍ : സാഹിര്‍ (പ്രസിഡന്റ്), ബിന്ദു മധു, ഗഫൂര്‍ വകേരി (വൈസ് പ്രസിഡന്റുമാര്‍), മധു ഏലത്തൂര്‍ (സെക്രട്ടറി), സൈഫുന്നീസ, സജില അബ്ദുസലാം (ജോ: സെക്രട്ടറിമാര്‍), ബാലകൃഷ്ണന് (ട്രഷറര്‍). എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ : അബ്ദുസലാം നരിക്കുനി, നാസര്‍, നജില നാസര്‍, നാദിയ ഗഫൂര്‍.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍