മുസഫ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍ ജെസിഐ കരസ്ഥമാക്കി
Monday, November 2, 2015 7:36 AM IST
അബുദാബി: മുസഫയിലെ ലൈഫ് കെയര്‍ ഹോസ്പിറ്റല്‍, ആരോഗ്യ ശുശ്രൂഷാ രംഗത്തു ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങളില്‍ ഒന്നായ ജെസിഐ കരസ്ഥമാക്കി. ഒക്ടോബര്‍ 25 മുതല്‍ 28 വരെ ആശുപത്രിയില്‍വച്ചു നടന്ന സൂക്ഷ്മ പരിശോധനയുടെ ഒടുവിലാണ് ഈ അംഗീകാരം സമ്മാനിക്കപ്പെട്ടത്.

ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്നതിലും സമൂഹത്തില്‍ ആരോഗ്യ പരിരക്ഷണത്തിന്റെ പ്രാധാന്യം കൂട്ടുന്നതിനും ലൈഫ് കെയര്‍ ആശുപത്രി പ്രകടിപ്പിച്ച അര്‍പ്പണബോധത്തിനുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്നു വിപിഎസ് ഗ്രൂപ്പിന്റെ റീജണല്‍ ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള ഈ അവസരത്തില്‍ പ്രസ്താവിച്ചു. ഈ അംഗീകാരത്തോടെ ഏറ്റവും കൂടുതല്‍ ജെസിഐ അംഗീകാരം നേടിയ ആശുപത്രികളുടെ ഗ്രൂപ്പ് എന്ന അപൂര്‍വ ബഹുമതിക്കു വിപിഎസ് ഗ്രൂപ്പ് അര്‍ഹമായി.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള