റിയാദ് വില്ലാസ് കപ്പ്-കേളി ഫുട്ബോള്‍: റിയല്‍ കേരളയ്ക്കും റെയിന്‍ബോ സോക്കറിനും ജയം
Monday, November 2, 2015 7:35 AM IST
റിയാദ്: റിയാദ് വില്ലാസ് വിന്നേഴ്സ് കപ്പിനും അല്‍മദീന റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടിയുള്ള എട്ടാമതു കേളി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ നാലാമത്തെ ആഴ്ചയായ വെള്ളിയാഴ്ച (30-10-2015) റിയാദ് നസ്രിയ അല്‍ ആസിമ ഇന്റര്‍നാഷണല്‍ സ്റേഡിയത്തില്‍ നടന്ന രണ്ടു മത്സരങ്ങളില്‍ റിയല്‍ കേരളയും റെയിന്‍ബോ സോക്കറും ജേതാക്കളായി. അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പാണു മത്സരങ്ങള്‍ സ്പോണ്‍സര്‍ ചെയ്തിരുന്നത്

മത്സരങ്ങള്‍ക്കു മുന്നോടിയായി അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് റീജണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ ബിജു കുഞ്ചപ്പന്‍, മറ്റു വിശിഷ്ടാതിഥികള്‍, കേളി ഭാരവാഹികള്‍ എന്നിവര്‍ ടീം അംഗങ്ങളെ പരിചയപ്പെട്ടു.

റിയല്‍ കേരളയുടെ യാസര്‍ ആദ്യത്തെ മത്സരത്തിലെയും റെയിന്‍ബോ സോക്കറിന്റെ ആരിഫ് രണ്ടാമത്തെ മത്സരത്തിലെയും ഏറ്റവും നല്ല കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടു. സൌദി ഫുട്ബോള്‍ ഫെഡറേഷന്‍ അംഗീകരിച്ച റഫറിമാരാണ് മത്സരങ്ങള്‍ നിയന്ത്രിച്ചത്. സഫാ മക്ക പോളിക്ളിനിക്കിന്റെ നേതൃത്വത്തില്‍ സ്റേഡിയത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംവിധാനവും ഒരുക്കിയിരുന്നു.

ടൂര്‍ണ്ണമെന്റിന്റെ അഞ്ചാമത്തെ ആഴ്ച്ചയായ അടുത്ത വെള്ളിയാഴ്ച (നവംബര്‍ 6) 4.30-നു ഐബിടെക് ലാന്റേണ്‍ എഫ്സിയും ഷിഫ അല്‍ജസീറ പോളിക്ളിനിക്ക് അസീസിയ സോക്കറും 6.30-നു ചാലിയാര്‍ റെയിന്‍ബോ സോക്കറും ഒബയാര്‍ ട്രാവല്‍സ് ഒബയാറും മാറ്റുരക്കും. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍