'മനുഷ്യന്‍: സൃഷ്ടിയോ പരിണാമമോ?' മലയാളം സൊസൈറ്റി ഹൂസ്റന്‍ ചര്‍ച്ചാസമ്മേളനം നടത്തി
Monday, November 2, 2015 7:34 AM IST
ഹൂസ്റന്‍: ഗ്രേറ്റര്‍ ഹൂസ്റനിലെ ഭാഷാസ്നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ 2015-ഒക്ടോബര്‍ സമ്മേളനം 25-നു വൈകുന്നേരം നാലിനു സ്റാഫോര്‍ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റേറ്റ് ഓഫിസ് ഹാളില്‍ സമ്മേളിച്ചു. നൈനാന്‍ മാത്തുള്ള അവതരിപ്പിച്ച 'മനുഷ്യന്‍: സൃഷ്ടിയോ പരിണാമമോ?' എന്ന പ്രബന്ധവും, ടോം വിരിപ്പന്‍ അവതരിപ്പിച്ച 'ഐക്യം അമര്‍ത്യം' എന്ന കവിതയുമായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

മലയാളം സൊസൈറ്റി പസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. അധ്യക്ഷപ്രസംഗത്തില്‍ മണ്ണിക്കരോട്ട്, സന്നിഹിതരായ എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു.

തുടര്‍ന്നു നൈനാന്‍ മാത്തുള്ള, മനുഷ്യന്‍: സൃഷ്ടിയോ പരിണാമമോ? എന്ന പ്രബന്ധം അവതരിപ്പിച്ചു. ബിഗ് ബാന്‍ഗ് തിയറി, ദൈവസൃഷ്ടി, ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം എന്നീ ശാസ്ത്രീയസത്യങ്ങളുടെ തെളിവുകളിലൂടെ മനുഷ്യന്റെ തുടക്കത്തെ സമര്‍ത്ഥിക്കാനുള്ള ഒരു ശ്രമമായിരുന്നു മാത്തുള്ളയുടെ പ്രബന്ധം.

ഈ ചര്‍ച്ചയ്ക്കുശേഷം ടോം വിരിപ്പന്‍ 'ഐക്യം അമര്‍ത്യം' എന്ന അദ്ദേഹത്തിന്റെ കവിത അവതരിപ്പിച്ചു. ചര്‍ച്ചയില്‍ പൊന്നുപിള്ള, തോമസ് തയ്യില്‍, ടോം വിരിപ്പന്‍, ടി.എന്‍. ചാക്കോ, സജി പുല്ലാട്, മണ്ണിക്കരോട്ട്, ജോര്‍ജ് ഏബ്രഹാം, ജയിംസ് ചാക്കോ, നൈനാന്‍ മാത്തുള്ള, തോമസ് വര്‍ഗീസ്, ജി. പുത്തന്‍കുരിശ്, സുരേഷ് ചിയേടത്ത്, ജോസഫ് തച്ചാറ എന്നിവര്‍ പങ്കെടുത്തു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217.

റിപ്പോര്‍ട്ട്: മണ്ണിക്കരോട്ട്