ഫൊക്കാന കണ്‍വന്‍ഷന്‍: ആവേശം പകര്‍ന്നു കാനഡയിലെ രജിസ്ട്രേഷന്‍ കിക്ക്ഓഫ്
Sunday, November 1, 2015 3:35 AM IST
ടൊറന്റോ: ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷനു മുന്നോടിയായി നടത്തിയ കാനഡ റീജിയണല്‍ രജിസ്ട്രേഷന്‍ കിക്ക്ഓഫിന് ആവേശകരമായ തുടക്കം. കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുന്നതിനു ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാനുള്ള കാനഡയില്‍നിന്നുള്ള പ്രതിനിധികളുടെ പ്രഖ്യാപനം സംഘാടകര്‍ക്കു കരുത്ത് പകരുന്നതായി.

ഗോള്‍ഡ് സ്പോണ്‍സര്‍ റോയ് ജോര്‍ജ്, സില്‍വര്‍ സ്പോണ്‍സര്‍ അലക്സ് അലക്സാണ്ടര്‍ എന്നിവര്‍ക്ക് പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ സ്പോണ്‍സര്‍ഷിപ്പ് രജിസ്ട്രേഷന്‍ നല്‍കി. യുഎസില്‍ നിന്നുള്ളവര്‍ കാനഡയിലേക്ക് ടൂറായി കരുതി കണ്‍വന്‍ഷനില്‍ പങ്കാളികളാകുന്നതുപോലെ കാനഡയില്‍നിന്നുള്ളവരും നാലുദിവസവും മാര്‍ക്കം ഹില്‍ട്ടണ്‍ സ്വീറ്റ്സില്‍ താമസിച്ച് പങ്കെടുത്ത് കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കണമെന്നു ജോണ്‍ പി. ജോണ്‍ പറഞ്ഞു. വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ കിക്കോഫ് കൂട്ടായ്മ ഫൊക്കാനയുടെ ഭാഗമായ സംഘടനകളില്‍നിന്നു കണ്‍വന്‍ഷനു കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കാനും ആഹ്വാനം ചെയ്തു.

ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ, ജോയിന്റ് ട്രഷറര്‍ സണ്ണി ജോസഫ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടോമി കോക്കാട്ട്, റീജിയണല്‍ വൈസ് പ്രസിഡന്റ് കുര്യന്‍ പ്രക്കാനം, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ബിജു കട്ടത്തറ, ബോര്‍ഡ് ഓഫ് ട്രസ്റി മാറ്റ് മാത്യു, നാഷണല്‍ യൂത്ത് റെപ്രസന്റേറ്റീവ് ജോമി കാരക്കാട്ട്, ടൊറന്റോ മലയാളി സമാജം പ്രസിഡന്റ് ഷിബു ജോണ്‍, മിസ്സിസാഗാ കേരളാ അസോസിയേഷന്‍ പ്രസിഡന്റ് പ്രസാദ് നായര്‍, നയാഗ്ര മലയാളി അസോസിയേഷന്‍ പ്രതിനിധി ബൈജു ജോര്‍ജ് പാലമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു. കണ്‍വന്‍ഷന്‍ ഗ്രാന്റ് സ്പോണ്‍സര്‍ ജോസി കാരയ്ക്കാട്ട് പങ്കെടുത്തു.

ടൊറന്റോയ്ക്ക് സമീപം മാര്‍ക്കം ഹില്‍ട്ടണ്‍ സ്വീറ്റ്സില്‍ ജൂലൈ ഒന്നു മുതല്‍ നാലു വരെയാണ് കണ്‍വന്‍ഷന്‍. 'ഫിംക' ഫിലിം അവാര്‍ഡ്, ഗ്ളിംപ്സ് ഓഫ് ഇന്ത്യ, സ്പെല്ലിംഗ് ബീ, ഉദയകുമാര്‍ വോളിബോള്‍ ടൂര്‍ണമെന്റ്, മിസ് ഫൊക്കാന എന്നിവയും ഇതോടനുബന്ധിച്ച് നടക്കും. രജിസ്റര്‍ ചെയ്യുന്നവര്‍ക്ക് കേരളീയ വിഭവങ്ങളാണ് നല്‍കുന്നതെന്നതാണ് ഇത്തവണത്തെ പ്രത്യേകത.

രജിസ്ട്രേഷനും സ്പോണ്‍സര്‍ഷിപ്പും സംബന്ധിച്ച വിവരങ്ങള്‍ക്ക് പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ, കണ്‍വന്‍ഷന്‍ ചെയര്‍ ടോമി കോക്കാട്ട് എന്നിവരുമായി ബന്ധപ്പെടുക. വെബ്സൈറ്റ്: ംംം.ളീസമിമീിഹശില.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം