ന്യൂയോര്‍ക്ക് റീജണല്‍ ഫൊക്കാന കണ്‍വന്‍ഷന്‍
Saturday, October 31, 2015 8:37 AM IST
ന്യൂയോര്‍ക്ക്: കാനഡയിലെ ടൊറേന്റോയില്‍ 2016 ജൂലൈ ഒന്നു മുതല്‍ നാലു വരെ നടത്തുന്ന ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ പതിനേഴാമത് ദേശീയ കണ്‍വന്‍ഷനു മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന റീജണല്‍ കിക്ക് ഓഫിനു വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ന്യൂജേഴ്സി, ടൊറേന്റോ എന്നിവിടങ്ങളിലെ കിക്ക്ഓഫുകളുടെ വിജയത്തിനുശേഷം അടുത്ത കിക്ക്ഓഫും റീജണല്‍ കണ്‍വന്‍ഷനും ന്യൂയോര്‍ക്ക് റീജണില്‍ നവംബര്‍ 14 നു (ശനി) രാവില 11 മുതല്‍ രാത്രി എട്ടു വരെ (26 നോര്‍ത്ത് ട്യ്സണ്‍ അവന്യു ഫ്ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക്) നടക്കുമെന്ന് വൈസ് പ്രസിഡന്റ് ജോസ് കാനാട്ട് അറിയിച്ചു.

വിവിധ കലാപരിപാടികളും കുട്ടികളുടെ വിവിധ കലാ മത്സരങ്ങളും സോളോ സോംഗ്, സിംഗിള്‍ ഡാന്‍സ് തുടങ്ങി നിരവധി മത്സരങ്ങളാണ് കണ്‍വന്‍ഷനില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഫൊക്കാന ദേശീയ നേതാക്കളും സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വൈസ് പ്രസിഡന്റ് ജോസ് കാനാട്ട്, സെക്രട്ടറി അലക്സ് തോമസ് എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ലൈസി അലക്സ് 845 268 3694, ജെസി കാനാട്ട് 516 655 9765, എം.കെ. മാത്യു 914 806 50074.

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ബാബു ഉണ്ണിത്താന്‍