'ഇന്ത്യാസ് ഡോട്ടര്‍' ഗ്രാന്റ് ജൂറി അവാര്‍ഡിനു തെരഞ്ഞെടുത്തു
Saturday, October 31, 2015 7:16 AM IST
സാന്‍ഫ്രാന്‍സിസ്കോ: പതിനെട്ടാമത് യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍സ് ഫിലിം ഫെസ്റിവലില്‍ (ഡചഅഎഎ) ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍) ഹൃസ്വചിത്രം ഏറ്റവും നല്ല ഡോക്യുമെന്ററിക്കുള്ള ഗ്രാന്റ് ജൂറി അവാര്‍ഡിനു തെരഞ്ഞെടുത്തു.

പതിനൊന്നു ദിവസം നീണ്ടുനിന്ന ഫിലിം ഫെസ്റിവലില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍നിന്നും പ്രദര്‍ശിപ്പിച്ച 60 ഡോക്യുമെന്ററികളില്‍നിന്നാണ് ഇന്ത്യാസ് ഡോട്ടര്‍ അവാര്‍ഡിനു തെരഞ്ഞെടുത്തത്.

ലോക വ്യാപകമായി മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന അടിസ്ഥാന തത്വം ഉയര്‍ത്തിക്കാണിക്കുന്ന ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടതെന്ന് സംഘാടകര്‍ പറഞ്ഞു.

2012ല്‍ ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ഒരു കൂട്ടം യുവാക്കള്‍ നിഷ്കളങ്കയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവമാണ് കഥയുടെ ഇതിവൃത്തം.

ഡോക്യുമെന്ററിയുടെ രചന നിര്‍വഹിച്ചതു സര്‍ കെന്‍ റോബിന്‍സണും നിര്‍മാതാവ് ലെസ്ലി ഉദ്വിനും പ്രധാന നടന്‍ ഡീന്‍പെനും ഫെസ്റിവലില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍