സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് ഫാമിലി സണ്‍ഡേ: ജോസഫ് മാര്‍ ബര്‍ണബാസ് മുഖ്യാതിഥി
Saturday, October 31, 2015 7:12 AM IST
മസ്കിറ്റ്: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് നവംബര്‍ ഒന്നിനു കുടുംബ ദിനമായി ആചരിക്കുന്നു. കുടുംബാംഗങ്ങള്‍ ഒരുമിച്ചു ആരാധനയില്‍ പങ്കെടുക്കുന്നതിനും ജീവിതത്തില്‍ ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ദൈവസന്നിധിയില്‍ നന്ദി പറയുന്നതിനുമായി വേര്‍തിരിച്ചിരിക്കുന്ന ദിവസമാണ് ഫാമിലി സണ്‍ഡേ.

നവംബര്‍ ഒന്നിനു (ഞായര്‍) രാവിലെ ഒമ്പതിനു ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് അടൂര്‍ മലേഷ്യ-സിംഗപ്പൂര്‍, ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ് കാര്‍മികത്വം വഹിക്കും.

ഡാളസ് സെന്റ് പോള്‍സ് ഇടവക പുതുതായി നിര്‍മിച്ച ദേവാലയത്തില്‍ ആദ്യമായി സന്ദര്‍ശനത്തിനെത്തുന്ന ബര്‍ണബാസിനു ഊഷ്മള സ്വീകരണം നല്‍കുമെന്ന് ഇടവക വികാരി ഷൈജു പി. ജോണും സെക്രട്ടറി ജോസഫ് തോമസും അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍