ഓര്‍ലാന്റോ മലയാളികളുടെ സ്വന്തം ദേവാലയമെന്ന സ്വപ്നം പൂവണിഞ്ഞു
Saturday, October 31, 2015 4:09 AM IST
ഫ്ളോറിഡ: ഓര്‍ലാന്റോ മലയാളി കത്തോലിക്കാ കുടുംബങ്ങള്‍ക്ക് സന്തോഷത്തിന്റെ മറ്റൊരു സുദിനം. ഏറെ നാളത്തെ പ്രാര്‍ത്ഥനയുടേയും പരിത്യാഗത്തിന്റേയും, പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയുടേയും ഫലമായി 2015 ഒക്ടോബര്‍ 28-ന് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് എന്ന നാമത്തില്‍ ഓര്‍ലാന്റോ മലയാളി കത്തോലിക്കാ കുടുംബങ്ങള്‍ക്കുവേണ്ടി ഒരു ദേവാലയം സാന്‍ഫോര്‍ഡ് എന്ന പട്ടണത്തില്‍ സ്വന്തമാക്കാന്‍ സാധിച്ചു.

ഇടവക വികാരി ഫാ. ജോര്‍ജ് കുപ്പയില്‍, കൈക്കാരന്മാരായ സണ്ണി കണ്ണോത്തറ, സണ്ണി കൊട്ടാരം, പാസ്ററല്‍ കൌണ്‍സില്‍ മെമ്പര്‍ ഡോ. അനൂപ് പുളിക്കന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബില്‍ഡിംഗ് കമ്മിറ്റി അംഗങ്ങളും, പാരീഷ് കമ്മിറ്റി അംഗങ്ങളും, ഇടവക സമൂഹവും തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാനായത്. അഡ്രസ്: ട. ങമ്യൃ ട്യൃീങമഹമയമൃ ഇമവീേഹശര ഇവൌൃരവ, 2581 ടീൌവേ ടമിളീൃറ അ്ല., ടമിളീൃറ. എഘ32773.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം