ടൊറോന്റോ എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷം നവംബര്‍ 21 ന്
Saturday, October 31, 2015 4:00 AM IST
ടൊറോന്റോ: കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം നവംബര്‍ 21-നു ശനിയാഴ്ച എറ്റോബിക്കോക്കിലുള്ള ഡോണ്‍ ബോസ്കോ കാത്തലിക് സ്കൂള്‍ ആഡിറ്റോറിയത്തില്‍ (2 ട.അിറൃലം ആഹ്റ, ഠീൃീിീ) വച്ച് നടക്കും. വൈകീട്ട് 5.30-നു ആഘോഷ പരിപാടികള്‍ ആരംഭിക്കും.

ഫെല്ലോഷിപ്പ് അംഗങ്ങളായുള്ള പതിനഞ്ചു പള്ളികളും ഈ വര്‍ഷത്തെ ആഘോഷങ്ങളില്‍ പങ്കെടുത്തു പരിപാടികള്‍ അവതരിപ്പിക്കും. കനേഡിയന്‍ മാര്‍ത്തോമ്മാ പള്ളി വികാരി ഫാ.ഷിബു സാമുവേല്‍ ക്രിസ്മസ് സന്ദേശം നല്‍കും. എല്ലാ ടീമുകളും തങ്ങള്‍ക്കനുവദിച്ചിട്ടുള്ള പത്തു മിനിറ്റിനുള്ളില്‍ കരോള്‍ ഗാനങ്ങള്‍, ചെറുനാടകങ്ങള്‍ , നൃത്തങ്ങള്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിക്കും.

പ്രസിഡന്റ് റവ.ഡോ. തോമസ് ജോര്‍ജ്, സെക്രട്ടറി തോമസ് കെ തോമസ്, ട്രഷറര്‍ മാറ്റ് മാത്യൂസ് എന്നിവരാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ആഘോഷങ്ങളുടെ വിജയത്തിനായി മാത്യു കുതിരവട്ടം, സോണി തോമസ്, സാക്ക് സന്തോഷ് കോശി, സൈമണ്‍ പ്ളാത്തോട്ടം, ജെറി ജോര്‍ജ്, സുജിത്ത് എബ്രാഹം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ക്രിസ്മസ് ആഘോഷങ്ങളോട് അനുബന്ധിച്ച് സ്നേഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു