കല കുവൈത്ത് സംവാദം സംഘടിപ്പിക്കുന്നു
Friday, October 30, 2015 8:20 AM IST
കുവൈത്ത്: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്ത് മാതൃഭാഷാ സമിതിയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിവരുന്ന പ്രതിമാസ പരിപാടികളുടെ ഭാഗമായി ഒക്ടോബര്‍ 31നു (ശനി) വൈകുന്നേരം 630നു അബാസിയ ഒലിവ് ഓഡിറ്റോറിയത്തില്‍ 'ഭാഷ, സാഹിത്യം, സൌഹൃദം' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിക്കുന്നു.

പരിപാടിയുടെ ഭാഗമായി പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും പുരോഗമന കലാ സാഹിത്യസംഘം ജനറല്‍ സെക്രട്ടറിയുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. കുവൈത്തിലെ കലാ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: സാം പൈനുംമൂട് 6665 6642.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍