ന്യൂജേഴ്സിയിലെ സൊമര്‍സെറ്റില്‍ യൂദാശ്ളീഹായുടെ തിരുനാളും തിരുശേഷിപ്പ് വണക്കവും നവംബര്‍ ഒന്നിന്
Friday, October 30, 2015 7:00 AM IST
ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തിലെ വിശുദ്ധ യൂദാശ്ളീഹായുടെ തിരുശേഷിപ്പ് വണക്കവും പ്രധാന തിരുനാളും നവംബര്‍ ഒന്നിന്(ഞായര്‍) ആഘോഷിക്കുന്നു.

രാവിലെ 9.45 നു നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്കു സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയ വികാരി ഫാ. തോമസ് കടുകപ്പിള്ളില്‍ നേതൃത്വം നല്‍കും. ആല്‍ഫാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് ഡീന്‍. റവ. ഡോ. തോമസ് കൊച്ചുകരോട്ട് തിരുനാള്‍ സന്ദേശം നല്‍കും. ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത് സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരിക്കും.

തുടര്‍ന്നു വിശുദ്ധന്റെ രൂപം വഹിച്ചുകൊണ്ടുള്ള ആഘോഷപൂര്‍വമായ പ്രദക്ഷിണവും തിരിശേഷിപ്പ് വണക്കവും നേര്‍ച്ചസദ്യയും ഉണ്ടായിരിക്കും .

തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് വിശുദ്ധന്റെ അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ ഇടവകാംഗങ്ങളേയും മറ്റു തീര്‍ഥാടകരെയും സ്വാഗതം ചെയ്യുന്നതായി വികാരിയച്ചനും ട്രസ്റിമാരും സംഘാടകരും അറിയിച്ചു.

ഒക്ടോബര്‍ 23 (വെള്ളി)മുതല്‍ ആരംഭിച്ച ആഘോഷമായ ദിവ്യബലിയും, നൊവേനയും, തിരുശേഷിപ്പ് വണക്കവും എല്ലാദിവസവും വൈകുന്നേരം 7.30 മുതല്‍ നടന്നുവരുന്നു. ദിവസേന നടക്കുന്ന വിശുദ്ധന്റെ നോവേനയിലും, തിരുക്കര്‍മങ്ങളിലും ഇടവകയില്‍നിന്നും സമീപ ദേവാലയങ്ങളില്‍നിന്നും നൂറു കണക്കിനു വിശ്വാസികള്‍ പങ്കെടുക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : തോമസ് ചെറിയാന്‍ പടവില്‍ (ട്രസ്റി) 9089061709, ടോം പെരുമ്പായില്‍ (ട്രസ്റി) 6463263708, മിനേഷ് ജോസഫ് (ട്രസ്റി) 2019789828, മേരിദാസന്‍ തോമസ് (ട്രസ്റി) 2019126451, ജോജോ ചിറയില്‍ (കോഓര്‍ഡിനേറ്റര്‍) 2128101093,തോമസ് വേങ്ങത്തടം (കോഓര്‍ഡിനേറ്റര്‍)732485 7671, സെബാസ്റ്യന്‍ ആന്റണി (കോഓര്‍ഡിനേറ്റര്‍) 7326903934. ണഋആ: ംംം.വീാെേേമ്യൃീിെഷ.ീൃഴ

സെബാസ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം