'എഡ്യൂക്കേറ്റ് എ കിഡ്' ധനസമാഹരണ ഡിന്നറും പത്താമത് വാര്‍ഷികവും നവംബര്‍ ഏഴിന്
Friday, October 30, 2015 6:58 AM IST
ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയായിലെ പ്രമുഖ മലയാളി സംഘടനയായ 'ഓം' ന്റെ ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ് ആയ 'എഡ്യൂക്കേറ്റ് എ കിഡ്' ധന സമാഹരണ ഡിന്നറും സേവനത്തിന്റെ പത്താമത് വാര്‍ഷികവും ആഘോഷിക്കുന്നു.

നവംബര്‍ ഏഴിനു (ശനി) ലോസ് ആഞ്ചലസിലെ ബ്രിയയിലുള്ള ഷേണായി കുസിന്‍ ഓഫ് ഇന്ത്യയില്‍ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെയാണ് ആഘോഷ പരിപാടികള്‍.

പ്രമുഖ ശാസ്ത്രജ്ഞനും വേദ മണ്ഡല്‍ ചെയര്‍മാനുമായ ഡോ. ആര്‍. നാരായണസ്വാമി ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തും. കഴിഞ്ഞ പത്തുവര്‍ഷക്കാലം കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കാരായ പ്രഫണല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് സഹായമെത്തിക്കാന്‍ 'എഡ്യൂക്കേറ്റ് എ കിഡി' നു കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. കേരളത്തിലെ നിരവധി മെഡിക്കല്‍, എന്‍ജിനിയറിഗ്, നഴ്സിംഗ് വിദ്യാര്‍ഥികള്‍ ട്രസ്റിന്റെ സഹായത്തോടെ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

സംഗീത നൃത്ത പരിപാടികള്‍ ദീപാവലി ആഘോഷിക്കുന്ന മറ്റു സംസ്ഥാനക്കാര്‍ക്കും ആസ്വദിക്കാനാവും വിധത്തിലുള്ളതായിരിക്കും.

ഡോ. നാരായണസ്വാമിയും കുടുംബവും യുഎസ്ടി ഗ്ളോബല്‍, സ്പെരിടിയന്‍ എന്നിവരാണ് ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന പ്രായോജകര്‍. പരിപാടികളുടെ വിജയത്തിനും ഈ വര്‍ഷം കൂടുതല്‍ പേരിലേക്ക് പഠന സഹായമെത്തിക്കുന്നതിനും എല്ലാവരുടെയും സഹായം സംഘടകസമിതിക്കുവേണ്ടി രമ നായര്‍, രവി വെള്ളത്തിരി, ജയ് നായര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് മതിയായ പാര്‍ക്കിംഗ് സൌകര്യം ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: 7148059880, ംംം.ലറൌരമലേമസശറ.ീൃഴ

റിപ്പോര്‍ട്ട്: സാന്‍ഡി പ്രസാദ്