ഷിക്കാഗോ കെസിഎസ് യുവജനോത്സവം ശ്രദ്ധേയമായി
Friday, October 30, 2015 6:57 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുവജനോത്സവം മത്സരാര്‍ഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഷിക്കാഗോ ക്നാനായ സമൂഹത്തിലെ കുരുന്നു പ്രതിഭകളുടെ കലാപ്രകടനത്തിനു ക്നാനായ കമ്യൂണിറ്റി സെന്ററിലെ നിറഞ്ഞ സദസ് സാക്ഷ്യം വഹിച്ചു. ഷാനാ മഠത്തില്‍ പ്രാര്‍ഥനാഗീതം ആലപിച്ചു. ഫാ. ടോമി വട്ടുകുളം യുവജനോത്സവം ഉദ്ഘാടനം ചെയ്തു. കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോയി നെടുംചിറ സ്വാഗതവും സെക്രട്ടറി ജീനോ കോതാലടിയില്‍ കൃതജ്ഞതയും പറഞ്ഞു.

തുടര്‍ന്നു വിവിധ മത്സരങ്ങള്‍ അരങ്ങേറി. ഡെന്നി പുല്ലാപ്പള്ളില്‍ പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍ ആയിരുന്നു. റോയി ചേലമലയില്‍, ജോസ് മണക്കാട്, സക്കറിയ ചേലയ്ക്കല്‍, ഷിബു മുളയാനിക്കുന്നേല്‍ എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

ക്രിസ്റീന്‍ ചേലക്കല്‍ കലാപ്രതിഭയായും ഹാനാ ചേലയ്ക്കല്‍ കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു. റ്റോബി കൈതക്കത്തൊട്ടിയില്‍, നീവ തോട്ടം, അലക്സ് ടോമി ചക്കാലയ്ക്കല്‍ എന്നിവരാണ് റൈസിംഗ്് സ്റാര്‍സ്.