ഗോപിയോ ഷിക്കാഗോ ചാരിറ്റി ബാങ്ക്വറ്റ് നവംബര്‍ 13ന്
Friday, October 30, 2015 6:57 AM IST
ഷിക്കാഗോ: ഇരുപത്തിമൂന്നു രാജ്യങ്ങളില്‍ ചാപ്റ്ററുകളുള്ള ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഗ്ളോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) ഷിക്കാഗോ ചാപ്റ്ററിന്റെ ചാരിറ്റി ബാങ്ക്വറ്റ് നവംബര്‍ 13-നു നടക്കുമെന്നു ഗോപിയോ ഷിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ് അറിയിച്ചു. വൈകുന്നേരം ആറിനു വൈസ്റോയി ഓഫ് ഇന്ത്യ ലൊംബാര്‍ഡ് ബാങ്ക്വറ്റ് ഹാളിലാണ് പരിപാടി.

രണ്ടു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഫണ്ട് റൈസിംഗിലൂടെ സഹായം നല്‍കാന്‍ ഗോപിയോ ഉദ്ദേശിക്കുന്നത്. ഒന്നു ഷിക്കാഗോയിലുള്ള മദര്‍ തെരേസ ചാരിറ്റി ഓര്‍ഗനൈസേഷനിലൂടെ സാധുക്കള്‍ക്ക് ആഹാരവും വസ്ത്രവും വിതരണം ചെയ്യുക. രണ്ടാമത് സ്കൈ എന്ന നേപ്പാള്‍ ചാരിറ്റി ഓര്‍ഗനൈസേഷനിലൂടെ ഭൂകമ്പം മൂലം വീട് നഷ്ടപ്പെട്ട പാവപ്പെട്ടവര്‍ക്കു വീടു നിര്‍മിച്ചു നല്‍കുക എന്നിവയാണ്.

സമ്മേളനത്തില്‍ വിവിധ ബിസിനസ് സാരഥികളും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. കോണ്‍ഗ്രസ്മാന്‍ ബില്‍ ഫോസ്റര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ചു വിവിധ നൃത്ത പരിപാടികള്‍ അരങ്ങേറും.

വൈസ്റോയി ഓഫ് ഇന്ത്യയില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഗ്ളാഡ്സണ്‍ വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ ജോ നെടുങ്ങോട്ടില്‍, ബോര്‍ഡ് ഓഫ് ഡയറക്ടര്‍ നൈനാന്‍ തോമസ്, ട്രഷറര്‍ സെയ്ദ് ഹുസൈനി, സെക്രട്ടറി സാവീന്ദര്‍ സിംഗ്, ജോയിന്റ് സെക്രട്ടറി വിക്രന്ത് സിംഗ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹീന ത്രിവേദി, ബോര്‍ഡ് അംഗങ്ങളായ കൃഷ്ണ ബന്‍സാല്‍, ജിതേന്ദര്‍ സിംഗ്, സോഹന്‍ ജോഷി, ഹരീഷ് കൊളസാനി, വന്ദന ജിന്‍ഹല്‍, അഷ്ഫാക്ക് സെയ്ദ്, ഷാരണ്‍ വാലിയ എന്നിവര്‍ പങ്കെടുത്തു.

വിവരങ്ങള്‍ക്ക്: ംംം.ഴീുശീരവശരമഴീ.ീൃഴ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം