നൂപുര സംഗീത സന്ധ്യയും വാര്‍ഷിക ആഘോഷവും നവംബര്‍ 14ന്
Thursday, October 29, 2015 8:24 AM IST
ഒന്റാരിയോ: നൂപുര സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ വാര്‍ഷിക ആഘോഷവും സംഗീത സന്ധ്യയും നവംബര്‍ 14 നു ലണ്ടന്‍ ജാക്ക് ചേംബേഴ്സ് പബ്ളിക് സ്കൂളില്‍ നടത്തുന്നു. ചടങ്ങില്‍ സ്കൂളിലെ കുട്ടികളുടെ വിവിധ കലാ പരിപാടികളും ലൈവ് ഗാനമേളയും ഉണ്ടായിരിക്കും.

ഭരത നാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടിനൃത്തം, കര്‍ണാട്ടിക് മ്യൂസിക് എന്നിങ്ങനെ വിവിധങ്ങളായ ഇന്ത്യന്‍ കലകളെ കുട്ടികളിലേയ്ക്കു പകര്‍ന്നു നല്‍കുന്നതിനു ഗായത്രി ദേവിയുടെ നേതൃത്വത്തില്‍ നൂപുര സ്കൂള്‍ എന്നും ശ്രദ്ധ പുലര്‍ത്തുന്നു.

മിസിസൌഗ, ബ്രാംപ്ടന്‍, സ്കാര്‍ബറോ, ലണ്ടന്‍ എന്നിവിടങ്ങളിലെ പ്രഗല്‍ഭരായ അധ്യാപകരുടെ നേതൃത്വത്തില്‍ ക്ളാസുകള്‍ നടന്നു വരുന്നു. നവംബര്‍ 14 നു ശിശു ദിനത്തില്‍ വൈകുന്നേരം നാലു മുതല്‍ എട്ടു വരെ നടത്തുന്ന പരിപാടിയില്‍ സൌത്ത് ഇന്ത്യന്‍ ഡിന്നറും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 416 500 4681.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള