ക്ളിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസില്‍ പെരുന്നാള്‍
Thursday, October 29, 2015 8:23 AM IST
ന്യൂജേഴ്സി: പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്ളിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ 113-ാമത് ഓര്‍മപ്പെരുന്നാളും 38-ാമത് കണ്‍വന്‍ഷനും ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു.

ഒക്ടോബര്‍ 30നു (വെള്ളി) മുതല്‍ നവംബര്‍ ആറ്, ഏഴ്, എട്ട് (വെള്ളി, ശനി, ഞായര്‍) വരെയാണു പെരുന്നാള്‍ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഫാ. തിമോത്തി തോമസ് ആണു മുഖ്യകാര്‍മികന്‍. റവ. ഡോ. സി.സി. മാത്യൂസ്, റവ. സി.എം. ജോണ്‍ കോര്‍എപ്പിസ്കോപ്പ, ഫാ. ബാബു വര്‍ഗീസ്, ഫാ. ബാബു കെ. മാത്യു, ഫാ. സണ്ണി ജോസഫ്, ഫാ. ഷിബു ഡാനിയേല്‍, ഫാ. വിജയ് തോമസ്, ഇടവക വികാരി ഫാ. ഷിനോജ് എന്നിവരാണു കാര്‍മികര്‍.

മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഒക്ടോബര്‍ 30നു (വെള്ളി) വൈകുന്നേരം അഞ്ചു മുതല്‍ 11 വരെ ഇടവകയുടെ ഫാമിലി നൈറ്റ് ആഘോഷ പരിപാടികള്‍ അരങ്ങേറും.

നവംബര്‍ ഒന്നിനു (ഞായര്‍) വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൊടിയേറ്റു കര്‍മം നടക്കും. ആറിനു (വെള്ളി) വൈകുന്നേരം ആറിന് സന്ധ്യനമസ്കാരത്തിനുശേഷം ഗാന ശുശ്രൂഷ, തുടര്‍ന്നു ഫാ. തിമോത്തി തോമസിന്റെ കണ്‍വന്‍ഷന്‍ പ്രസംഗം, റാസ നേര്‍ച്ചവിളമ്പ് എന്നിവ നടക്കും.

ഏഴിനു (ശനി) രാവിലെ 8.30നു പ്രഭാത നമസ്കാരം, വിശുദ്ധ കുര്‍ബാന, റാസ, നേര്‍ച്ച വിളമ്പ് എന്നിവ നടക്കും.

എട്ടിനു (ഞായര്‍) വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കൊടിയിറങ്ങും.

പെരുന്നാള്‍ ചടങ്ങുകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും വികാരി സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ഫാ. ഷിനോജ് തോമസ് 215 801 5899, വര്‍ഗീസ് പി. മത്തായി 516 527 1423, മാത്യു ജേക്കബ് 973 495 5219, ഏബ്രഹാം വര്‍ഗീസ് 973 992 5853.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍