റവ. ഡോ. പി.കെ മാത്യൂസ് പാറക്കല്‍ നിര്യാതനായി
Thursday, October 29, 2015 8:19 AM IST
മോണ്ര്ടിയല്‍ (കാനഡ): മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ പ്രമുഖ വൈദീകനും കോട്ടയം മീനടം പരേതനായ കുര്യാക്കോസ് പാറക്കല്‍ കോര്‍എപ്പിസ്കോപ്പയുടെ മകനും

ടൊറേന്റോയിലെ പ്രമുഖ സാമൂഹ്യ, സാംസ്കാരിക, ആത്മീയ നേതാവുമായിരുന്ന റവ. ഡോ. പി.കെ മാത്യൂസ് പാറക്കല്‍ (78) നിര്യാതനായി. സംസ്കാരം കാനഡയിലെ മോണ്ര്ടിയായില്‍ നടക്കും

ഭാര്യ: പൊന്നമ്മ വെണ്‍മണി കണ്ടല്ലൂര്‍ കുടുംബാംഗം. മക്കള്‍: ഡോ. അനു മാത്യൂസ്, രേണു മാത്യൂസ്, സ്നേഹ സൂസന്‍. മരുമക്കള്‍: വര്‍ഗീസ് ഏബ്രഹാം, ബിജോയ് ഫിലിപ്പ്, സഞ്ജയ് ഏബ്രഹാം മാര്‍ക്കോസ്.

കൊച്ചുമക്കള്‍: അമ്മു, അന്ന, അനീക്ക, തരുണ്‍, ജോഷ്വ, നാഥാന്‍.

കേരള സര്‍വകലാശാലയില്‍ നിന്നു ബിഎയും, സെറാംബൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിഡിയും എംടിഎച്ചും, ബെയ്റൂട്ടില്‍ നിന്ന് എഎസ്ടിഎമ്മും നേടി. 1968ല്‍ ബസേലിയോസ് ഔഗേന്‍ ബാവയില്‍ നിന്ന് വൈദീക പട്ടം സ്വീകരിച്ചു. മോണ്ര്ടിയാല്‍ സര്‍വകലാശാലയില്‍ നിന്ന് ന്യൂടെസ്റാമെന്റില്‍ ഡോക്ടേററ്റു നേടിയ പരേതന്‍ അഡിസബാബ, നൈജീരിയ, എത്യോപ്യ, ലബനോന്‍ എന്നിവിടങ്ങളില്‍ പുതിയ നിയമ അധ്യാപകനായി സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്. 1972ല്‍ കാനഡയിലേക്ക് കുടിയേറി. മോണ്ര്ടിയല്‍, ഒട്ടോവ, കിംഗ്സ്റണ്‍, ടൊറേന്റോ എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ വൈദീകനായി ശുശ്രൂഷ ചെയ്തിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: ഫാ. അനൂപ് തോമസ് 1234567890, റോയ് ജോര്‍ജ് 6472749478.