ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് ഒക്ടോബര്‍ 30ന്
Thursday, October 29, 2015 6:25 AM IST
റിയാദ്: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തുന്നു.

ഒക്ടോബര്‍ 30ന് അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ അല്‍ ഈമാന്‍ ജനറല്‍ ഹോസ്പിറ്റലുമായി സഹകരിച്ചാണു ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒരേ സമയം 15 പേര്‍ക്ക് രക്തം ദാനം ചെയ്യാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള 13 ജില്ലാ കമ്മിറ്റികളിലെ ഭാരവാഹികള്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍, പൊതുപ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ രക്തദാനത്തില്‍ പങ്കാളികളാവും.

റിയാദിലെ എല്ലാ പ്രവാസി സുഹൃത്തുക്കളും പരിപാടിയില്‍ പങ്കെടൂക്കണമെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: സജ്ജാദ് ഖാന്‍ 0503220357, പ്രമോദ് പൂപ്പാല 0507211305, യഹ്യ കൊടുങ്ങല്ലൂര്‍ 0559451486.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍