അബാസിയ: അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയുടെ വിവിധ ബ്രാഞ്ചുകളിലെ ടീമുകള്‍ മാറ്റുരച്ച ആവേശകരമായ ഇന്റര്‍ മദ്രസ സ്റുഡന്‍സ് ഫുട്ബോള്‍ മത്സരത്തില്‍ ഫഹാഹീല്‍ മലയാളം മദ്രസ ബ്രാഞ്ചും സാല്‍മിയ ഇംഗ്ളീഷ് മദ്രസ ടീമും ജേതാക്കളായി.
ആദ്യ മത്സരത്തില്‍ കരുത്തരായ സാല്‍മിയ ഇംഗ്ളീഷ് മദ്രസ ടീമിനെ സഡന്‍ ഡെത്തില്‍ പരാജയപ്പെടുത്തിയാണ് ഫഹാഹീല്‍ വിന്നേഴ്സ് ട്രോഫി നേടിയത്.
വാശിയേറിയ രണ്ടാം മത്സരത്തില്‍ സാല്‍മിയ ഇംഗ്ളീഷ് മദ്രസ ടീം ഖൈതാന്‍ ഇംഗ്ളീഷ് മദ്രസ ടീമിനെ പെനാല്‍ട്ടി ഷൂട്ടൌട്ടില്‍ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണു വിജയികളായത്.
വിവിധ ടീമുകളില്‍നിന്നായി മികച്ച കളിക്കാരനായി നാസിഫ് അബ്ദുള്ള (ഫഹാഹീല്‍ മലയാളം ബ്രാഞ്ച് സ്റുഡന്‍സ്), ത്വാഹ (സാല്‍മിയ ഇംഗ്ളീഷ് ബ്രാഞ്ച് പേരന്റ്സ്), ഏറ്റവും നല്ല ഗോളിയായി ബാസിത് (സാല്‍മിയ ഇംഗ്ളീഷ് ബ്രാഞ്ച് സ്റുഡന്‍സ്), സഫ്വാന് (സാല്‍മിയ ഇംഗ്ളീഷ് ബ്രാഞ്ച് പേരന്റ്സ്), ടോപ് സ്കോററായി ഇഹ്സാന്‍ (സാല്‍മിയ ഇംഗ്ളീഷ് ബ്രാഞ്ച് സ്റുഡന്‍സ്), അബ്ദുള്‍ ഖാദര്‍ (ഖൈതാന്‍ ഇംഗ്ളീഷ് ബ്രാഞ്ച് പേരന്റ്സ്) എന്നിവരെയും തെരഞ്ഞെടുത്തു.
മെഹ്ബൂല ഫുട്ബോള്‍ ഗ്രൌണ്ടില് രാവിലെ മുതല്‍ നടന്ന മത്സരത്തില്‍ ഫഹാഹീല്‍, ഫര്‍വാനിയ, സാല്‍മിയ, അബാസിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മദ്രസകളില്‍നിന്നും സാല്‍മിയ, ഖൈതാന്‍ എന്നിവിടങ്ങളിലെ ഇംഗ്ളീഷ് മദ്രസകളില്നിന്നുമായി ആറു സ്റുഡന്‍സ് ടീമുകളും ആറു പേരന്റ്സ് ടീമുകളും മത്സരത്തില്‍ പങ്കെടുത്തു. കളിക്കാരുമായി വിദ്യാഭ്യാസ ബോര്‍ഡ് ഡയറക്ടര്‍ ഫൈസല്‍ മഞ്ചേരി, വിവിധ മദ്രസ പ്രിന്‍സിപ്പല്‍മാരായ അബ്ദുറസാഖ് നദ്വി, സക്കീര്‍ ഹുസൈന് തുവൂര്‍, കെ.എ. ജലീല്‍ എന്നിവര്‍ പരിചയപ്പെട്ടു. ജേതാക്കള്‍ക്കു അബ്ദുറസാഖ് നദ്വി, കെ. അബ്ദുല്‍ റഫീഖ്, എം.കെ. നജീബ്, അഡ്വ. സിറാജ് സ്രാമ്പിക്കല്‍, ജംഷിദ് എന്നിവര്‍ ട്രോഫികളും മെഡലുകളും സമ്മാനിച്ചു.
റഫറിമാരായ ഷഫീഖ്, ജസീം എന്നിവര്‍ കളികള്‍ നിയന്ത്രിച്ചു. കണ്‍വീനര്‍ എ. സി. മുഹമ്മദ് സാജിദിന്റെ നേതൃത്വത്തില്‍ ഷിയാസ്, മുഹമ്മദ് സലീം, നിഹാദ്, ഹാരിസ് ഇസ്മായില്‍, ഷംസീര്‍, സിദ്ധീഖ്, അബ്ദുള്‍ അസീസ്, അലി, ഹാരിസ് ഹസന്, മുഹമ്മദ് അലി, സമീര്‍, ഫിറോസ്, പി.കെ. ഖാലിദ് എന്നിവര്‍ വിവിധ സേവനങ്ങള്‍ നടത്തി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍