സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗ്: വെള്ളിയാഴ്ച മൂന്നു കളികള്‍
Thursday, October 29, 2015 5:28 AM IST
ജിദ്ദ: സിഫ് റബിയ ടീ ചാമ്പ്യന്‍സ് ലീഗില്‍ ഒക്ടോബര്‍ 30നു (വെള്ളി) നടക്കുന്ന ആദ്യ മത്സരത്തില്‍ സി ഡിവിഷനില്‍ രാത്രി എട്ടിനു സോക്കര്‍ ഫ്രീക്സ സീനിയേഴ്സ്, ബ്ളൂ സ്റാര്‍ സീനിയേഴ്സിനെയും രണ്ടാമത്തെ മത്സരത്തില്‍ രാത്രി 9.05നു ബി ഡിവിഷനില്‍ ജിദ്ദ ഫുട്ബാള്‍ ക്ളബ് നവാഗതരായ ഫാല്‍ക്കന്‍ ഫുട്ബോള്‍ ക്ളബ് തൂവലിനെയും രാത്രി 10.10നു ആരംഭിക്കുന്ന അവസാന മത്സരത്തില്‍ ബി ഡിവിഷനില്‍ അല്‍അജൂല്‍ സ്കൂള്‍ യാസ് ക്ളബ്

മറ്റൊരു നവാഗതരായ റിഹാബ് ഫുട്ബോള്‍ ക്ളബ് യാന്‍ബുവിനെയും നേരിടുന്നു.

നാലു മാസക്കാലം നീണ്ടു നില്‍ക്കുന്ന സിഫ് ടൂര്‍ണമെന്റിന്റെ പ്രധാന സ്പോണ്‍സര്‍ റബിയ ടീ ആണ്. അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍, വിഎല്‍സിസി, ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റ്, ടിഎസ്എസ്, ഷറഫിയ ട്രേഡിംഗ് കമ്പനി, ഗാമന്‍ ഗ്രൂപ്സ്, അല്‍റയാന്‍ ഇന്റര്‍നാഷണല്‍ പോളിക്ളിനിക് എന്നിവര്‍ സഹ സ്പോണ്‍സര്‍മാരാണ്.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍