സ്വയംപ്രഖ്യാപിത സാത്താന്‍ ജയിലില്‍ മരിച്ച നിലയില്‍
Thursday, October 29, 2015 5:27 AM IST
നോര്‍ത്ത് കരോളിന: കൊലപാതകക്കേസില്‍ വിചാരണ നേരിടുന്ന സ്വയം സാത്താനാണെന്നു അവകാശപ്പെടുന്ന പസൂസ അല്‍ജറാഡ് (36) സൌത്ത് കരോളിന ജയിലില്‍ ഒക്ടോബര്‍ 28നു (ബുധന്‍) മരിച്ച നിലയില്‍ കണ്െടത്തി.

സാത്താന്‍ എന്ന തോന്നുമാറ് ശരീരമാസകലം പച്ചകുത്തിയ പ്രതിയുടെ കൈയില്‍ ഒരു മുറുവു കാണപ്പെട്ടതായി ജയില്‍ അധികൃതര്‍ പറഞ്ഞു. രാവിലെ ഡ്യൂട്ടിക്കെത്തിയ ഷെരീഫാണ് അബോധാവസ്ഥയില്‍ സെല്ലില്‍ കിടക്കുന്ന പ്രതിയെ കണ്െടത്തിയത്. മരണ കാരണം വ്യക്തമാക്കാന്‍ പോലീസ് വിസമ്മതിച്ചു.

കാണാതായ രണ്ടുപേരുടെ ശരീരാവശിഷ്ടങ്ങള്‍ നോര്‍ത്ത് കരോളിനയിലെ പ്രതിയുടെ വീട്ടില്‍നിന്നു കണ്െടത്തിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പിടിയിലായ മൂന്നുപേരില്‍ ഒരാളാണ് അല്‍ ജറാഡ്. കാമുകി എമ്പര്‍ ബര്‍ച്ചും ക്രിസ്റല്‍ നിക്കോളുമാണു കേസില്‍ പിടിയിലായ മറ്റു രണ്ടു പേര്‍.

വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കാനിരിക്കേയാണ് അല്‍ ജറാഡിന്റെ മരണം.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍