മസ്ക്കറ്റ് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ 'മന്നാ മെഗാ ഫെസ്റ്' ഒക്ടോബര്‍ 30ന്
Thursday, October 29, 2015 5:26 AM IST
മസ്ക്കറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ഫുഡ് ഫെസ്റിവല്‍ 'മന്നാ മെഗാ ഫെസ്റ്' ഒക്ടോബര്‍ 30നു (വെള്ളി) ആഘോഷിക്കുന്നു. വൈകുന്നേരം അഞ്ചു മുതല്‍ മസ്ക്കറ്റ് റൂവി പിസിഒ ഗ്രൌണ്ടിലാണു മെഗാ ഫെസ്റ് അരങ്ങേറുക.

ഫുഡ് ഫെസ്റിവലിനോടനുബന്ധിച്ചു ഗാനമേള, നാടകം, മാജിക് ഷോ, കുച്ചുപ്പുടി, ഒപ്പന, ഡാന്‍സ്, കഥാപ്രസംഗം, നാടന്‍ പാട്ടുകള്‍ എന്നിവ കൂടാതെ കുട്ടികള്‍ക്കായി മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

കലാപരിപാടികളുടെ ഉദ്ഘാടനം വൈകുന്നേരം ആറിന് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ചെയര്‍മാന്‍ ഡോ. സതീഷ് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ. സി. ജോര്‍ജ് എള്ളുവിള അധ്യക്ഷത വഹിക്കും. ചടങ്ങില്‍ റോയല്‍ ആശുപത്രിയിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ് ഡോ. ജോണ്‍ വലിയാട്ട്, കോളാ ആശുപത്രിയിലെ ഡോ. രാജഗോപാല്‍, സിനിമാതാരം ബിഞ്ജു ബാബു, റേഡിയോ ഏഷ്യയിലെ മെലീന, കമാന്‍ഡര്‍മാര്‍, ഷെവലിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികളായ ഷിബു കെ. ജേക്കബ്, പി.വി. എല്‍ദോ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം