ആര്‍എസ്സി ജിദ്ദ സോണ്‍ സാഹിത്യോല്‍സവ് നവംബര്‍ ആറിന്
Thursday, October 29, 2015 5:25 AM IST
ജിദ്ദ: ആര്‍എസ്സിയുടെ കീഴില്‍ മിഡില്‍ ഈസ്റ് രാജ്യങ്ങളില്‍ നടന്നു വരുന്ന സാഹിത്യോത്സവിന്റെ ഭാഗമായി നടത്തപ്പെടുന്ന സോണ്‍ തല മത്സരങ്ങള്‍ നവംബര്‍ ആറിനു നടക്കും.

പ്രവാസി യൌവനങ്ങളുടെയും വിദ്യാര്‍ഥികളുടേയും നൈസര്‍ഗിക വാസനകളെ കണ്െടത്തി പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി യൂണിറ്റ്, സെക്ടര്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍നിന്നു വിജയികളായ മുന്നൂറോളം പ്രതിഭകള്‍ 49 ഓളം ഇനങ്ങളില്‍ മാറ്റുരയ്ക്കും.

പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സയിദ് ഹബീബ് കോയതങ്ങള്‍, മുഹ്യുദ്ദീന്‍ സഅദി കൊട്ടുക്കര, മുജീബ് എ.ആര്‍. നഗര്‍, ബഷീര്‍ എറണാകുളം, അബ്ദുള്‍ റഹ്മാന്‍ മളാഹിരി, ഷാഫി മുസ്ലിയാര്‍, ബഷീര്‍ പറവൂര്‍, അബ്ദുള്‍ഖാദര്‍ മാസ്റര്‍ എന്നിവര്‍ രക്ഷാധികാരികളായും അബ്ദുള്‍ ഗഫൂര്‍ വാഴക്കാട് (ചെയര്‍മാന്‍), ഷരീഫ് മാസ്റര്‍ (കണ്‍വീനര്‍), അബ്ദുനാസര്‍ അന്‍വരി (ഫിനാന്‍സ് കോ. ഓര്‍ഡിനേറ്റര്‍), സിറാജുദ്ദീന്‍ സഖാഫി, അബ്ദുസാലം മുസ് ലിയാര്‍ പൊന്നാട് (വൈസ് ചെയര്‍മാന്‍), ഖലീല്‍ റഹ്മാന്‍ കോളപ്പുറം, മുഹമ്മദലി മാസ്റര്‍ (ജോ. കണ്‍വീനര്‍) മിസ്ബാഹ് ഐക്കരപ്പടി, സലിം മദനി, റാഷിദ് മാട്ടുല്‍, എന്‍ജിനിയര്‍ മന്‍സൂര്‍, അബ്ദുറൌഫ്, മന്‍സൂര്‍ മാസ്റര്‍, അബ്ദുള്‍ ഗഫൂര്‍ പൊന്നാട്, ആസാദ് പറവൂര്‍ (സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഐസിഎഫ് നാഷണല്‍ പ്രസിഡന്റ് സയിദ് ഹബീബ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്സി സോണ്‍ ചെയര്‍മാന്‍ അലി ബുഖാരി അധ്യക്ഷത വഹിച്ചു.

ആര്‍എസ്സി നാഷണല്‍ കണ്‍വീനര്‍മാരായ സുജീര്‍ പുത്തന്‍പള്ളി, യാസര്‍ അറഫാത്ത് എന്നിവര്‍ സംസാരിച്ചു. സോണ്‍ കലാലയം കണ്‍വീനര്‍ റഷീദ് പന്തല്ലൂര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ നൌഫല്‍ ഏറണാകുളം നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍