ജോണി മത്തായി നിര്യാതനായി
Thursday, October 29, 2015 4:26 AM IST
ഡാളസ്: ഇലന്തൂര്‍ മണ്ണംതലക്കല്‍ ജോണി മത്തായി (ജോണി-75) ഡാളസില്‍ നിര്യാതനായി. ദീര്‍ഘകാലം കല്‍ക്കട്ടയില്‍ ന്യുയോ കാര്‍ബണ്‍സ് കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്തിരുന്ന പരേതന്‍, മൂത്ത മകനോടും കുടുംബത്തോടും ഒപ്പം ഡാളസിലെ ഫ്രിസ്കോയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പത്തനാപുരം കൂടല്‍ കൊല്ലൂരെത്ത് ഏലിയാമ്മയാണു ഭാര്യ.

മാത്യു ജോണ്‍ (ഡാളസ്), തോമസ് ജോണ്‍ (ക്വാളിറ്റി ഗ്ളോബല്‍ ഹെല്‍ത്ത് കെയര്‍ ദുബായ്) എന്നിവര്‍ മക്കളും, മഞ്ജു (വകയാര്‍ മേലേപുതുപറമ്പില്‍), ജീന (നിലമ്പൂര്‍ ഇടക്കര കാവുങ്കല്‍) മരുമക്കളുമാണ്.

സംസ്കാരം ഇലന്തൂര്‍ മാര്‍ത്തോമ വലിയ പളളി സെമിത്തേരിയില്‍ പിന്നീട്. പൊതുദര്‍ശനം നവംബര്‍ ഒന്നിനു ഞായറാഴ്ച വൈകിട്ട് അഞ്ചു മുതല്‍ എട്ടു വരെ ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമ പളളിയില്‍ (1400 ണ എൃമിസളീൃറ ഞറ, ഇമൃൃീഹഹീി, ഠഃ75007). കൂടുതല്‍ വിവരങ്ങള്‍ക്ക് : റെഞ്ചി ഫിലിപ്പോസ് : 972 998 8690.

റിപ്പോര്‍ട്ട്: ഷാജി രാമപുരം