സ്പാര്‍ക്സ് എഫ്സി ഏകദിന സെവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
Wednesday, October 28, 2015 8:09 AM IST
കുവൈത്ത്: പ്രമുഖ പ്രവാസി മലയാളി ഫുട്ബാള്‍ ക്ളബായ സ്പാര്‍ക്സ് എഫ്സി കേഫാക്കിന്റെ സഹകരണത്തോടെ ഏകദിന സെവന്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 30നു (വെള്ളി) മിശ്രിഫ് പബ്ളിക് അഥോറിറ്റി ഓഫ് യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് സ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. കേഫാക് ലീഗില്‍ മാറ്റുരയ്ക്കുന്ന 18 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. വിവധ സംഘടന സാംസ്കാരിക, കായിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ അന്താരാഷ്ട്ര പ്രമുഖരായ ഫുട്ബാള്‍ വ്യക്തിത്വങ്ങള്‍ അതിഥികളായെത്തും. മത്സരങ്ങള്‍ ഉച്ചകഴിഞ്ഞു മൂന്നു തുടങ്ങുമെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 99288672, 97324435, 99542303.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍