ഫോക്കസ് കുവൈത്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു
Wednesday, October 28, 2015 7:03 AM IST
കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ യുസേഴ്സ്) കുവൈത്ത് ഫോക്കസ് ഫെസ്റ് 2015 നോടനുബന്ധിച്ചു നടത്തിയ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

പ്രസിഡന്റ് ബാബു കുട്ടി കെ. മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി സജീവ് കുമാര്‍, ട്രഷറര്‍ നിതിന്‍ കുമാര്‍, വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ് ഫെസ്റ് ജനറല്‍ കണ്‍വീനര്‍ കെ.ഡി. ജോഷി, ഡിസില്‍വ ജോണ്‍ ഷാജി തങ്കച്ചന്‍, സലിം രാജ്, സിറാജ് ഇസ്മായില്‍, ഷാജു എം. ജോസ്, ഷാജികുട്ടി എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍