ഓസ്റിന്‍ മാര്‍ത്തോമ ചര്‍ച്ച് പുതിയ കെട്ടിടത്തിന്റെ പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചു
Wednesday, October 28, 2015 6:37 AM IST
ഓസ്റിന്‍: മാര്‍ത്തോമ ചര്‍ച്ച് പുതിയതായി നിര്‍മിച്ച ദേവാലയ സമര്‍പ്പണ ശുശ്രൂഷ ഒക്ടോബര്‍ 18നു നോര്‍ത്ത് അമേരിക്കാ -യൂറോപ്പ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്കോപ്പാ നിര്‍വഹിച്ചു. രാവിലെ ഒമ്പതിനു സമര്‍പ്പണ ശുശ്രൂഷ ആരംഭിച്ചു. ദേവാലയ പ്രതിഷ്ഠ നടത്തണമെന്നു ഇടവക ട്രസ്റി സജി വര്‍ഗീസ് എപ്പിസ്കോപ്പായോട് ആവശ്യപ്പെടുകയും ജോയിന്റ് ട്രസ്റി താക്കോല്‍ എപ്പിസ്കോപ്പയ്ക്കു നല്‍കുകയും ചെയ്തു.

മാര്‍ത്തോമ സഭയുടെ പാരമ്പര്യമനുസരിച്ചു മെത്രാപ്പോലീത്തായുടെ അനുമതിയോടെ താക്കോല്‍ ഇടവക വികാരിക്കു കൈമാറുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുടര്‍ന്നു തിയോഡോഷ്യസിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ റവ. അജി വര്‍ഗീസ്, റവ. മാത്യു ജോസഫ്, റവ. ഡോ. ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. കുര്‍ബാനയ്ക്കുശേഷം സമര്‍പ്പണ സ്മാരക ഫലകത്തിന്റെ അനാച്ഛാദനം മാര്‍ തിയോഡോഷ്യസ് നിര്‍വഹിച്ചു.

തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ വികാരി അജി വര്‍ഗീസ് സ്വാഗതം ആശംസിച്ചു. ഭദ്രാസന എപ്പിസ്കോപ്പാ അധ്യക്ഷ പ്രസംഗം നടത്തി. ഓസ്റിനില്‍ ആദ്യമായി മര്‍ത്തോമ ഇടവക രൂപീകരണത്തിനായി സഹകരിച്ച ഏവര്‍ക്കും മാര്‍ തിയോഡോഷ്യസ് നന്ദി പറഞ്ഞു. സെക്രട്ടറി ജോസഫ് ജോര്‍ജ് ഇടവക റിപ്പോര്‍ട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണം വൈസ് പ്രസിഡന്റ് ജേക്കബ് തോമസും നല്‍കി.

റവ. മാത്യു ജോസഫ്, റവ. ഡോ. ഫിലിപ്പ് വര്‍ഗീസ്, റവ. സാം മാത്യു, ഫിലിപ്പ് വര്‍ഗീസ്, ഡോ. ജോണ്‍ ലിങ്കണ്‍, ബെഞ്ചമിന്‍ ജേക്കബ് തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ. വര്‍ഗീസ് മാത്യു നന്ദി പറഞ്ഞു. മനീഷ് മാത്യു, ജയ്സണ്‍ മാത്യു എന്നിവര്‍ മാസ്റര്‍ ഓഫ് സെറിമണി ആയിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍