മുഹബ്ബത്തെ റസൂല്‍ സമ്മേളനം 2016 ജനുവരി ഒന്നിന്
Wednesday, October 28, 2015 6:36 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൌണ്‍സില്‍ കേന്ദ്ര കമ്മിറ്റി, സമാഗതമാവുന്ന റബിഉല്‍ അവ്വലില്‍ മുഹബ്ബത്തെ റസൂല്‍ 2016 നബിദിന സമ്മേളനം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

ജനുവരി ഒന്നിനു നടക്കുന്ന പരിപാടിയില്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയിദ് റഷീദലി ശിഹാബ് തങ്ങള്‍, യുവ പണ്ഡിതനും വാഗ്മിയുമായ അന്‍വര്‍ മുഹയുദ്ദീന്‍ ഹുദവി ആലുവ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍