ഡാളസ് പ്രവാസി മലയാളി ഫെഡറേഷന്‍ ഫാ. വര്‍ഗീസ് കരിപ്പേരിയെ ആദരിക്കുന്നു
Wednesday, October 28, 2015 6:36 AM IST
ഡാളസ്: ഫാ. വര്‍ഗീസ് കരിപ്പേരിയെ പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് ആദരിക്കുന്നു.

തടവറയില്‍ കഴിയുന്ന കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനത്തിനും പുനരധിവാസത്തിനും കര്‍മ പദ്ധതികള്‍ ആവിഷ്കരിക്കുകയും കാര്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്നതിനുളള സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കുകയും വിശ്രമജീവിതം നയിക്കുന്നവര്‍ക്കായി ബോധവത്കരണം, സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ആദരം.

നവംബര്‍ നാലിനു (ബുധന്‍) വൈകുന്നേരം ആറിനു ഗാര്‍ലന്‍ഡ് ഫോര്‍ട്ട് വര്‍ത്തിലുളള ഇന്ത്യാ ഗാര്‍ഡന്‍സ് റസ്ററന്റില്‍ ചേരുന്ന സ്വീകരണ സമ്മേളനത്തില്‍ പ്രസിഡന്റ് തോമസ് രാജന്‍ അധ്യക്ഷത വഹിക്കും. പിഎംഎഫ് ഗ്ളോബല്‍ അഡ്വൈസറി ബോര്‍ഡ് ഡയറക്ടര്‍ പി.പി. ചെറിയാന്‍, ഇന്ത്യ പ്രസ് ക്ളബ് പ്രസിഡന്റ് ജോസ് പ്ളാക്കാട്ട്, വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിക്കും.

സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പിഎംഎഫ് യൂണിറ്റ് സെക്രട്ടറി സിജു വി. ജോര്‍ജ് അറിയിച്ചു.

വിവരങ്ങള്‍ക്ക്: തോമസ് രാജന്‍ 214 287 3135, സിജു വി. ജോര്‍ജ് 214 282 7458.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി